Major Links
Church Links
Visitor Online Counter
Number of Visitors Online: 66Member Login
You are not logged in.
JSC Online Mailbox
You are not logged in.
www.radiomalankara.com
www.malankaravision.com

Viswasa Samrakshakan
August 2010

Jacobite Syrian Church
Malankara Syriac Voice
Send your suggestions, news, photos, articles, notices etc to
info@jacobiteonline.com
Google Group
Jacobite Online Group
| Designed by: |
| മഞ്ഞനിക്കര പെരുന്നാളിനു കൊടിയേറി |
|
ഓമല്ലൂര്‍ കുരിശടിയില്‍ നടന്ന കൊടിയേറ്റ് ചടങ്ങില്‍ മാത്യൂസ് റമ്പാന്, ഫാ. ജേക്കബ് തോമസ് മാടപ്പാട്ട് കോറെപ്പിസ്കോപ്പ, ഇ.കെ. മാത്യൂസ് കോറെപ്പിസ്കോപ്പ, ഫാ. ഏബ്രഹാം ജോണ്‍ കോട്ടയം, ഫാ. ആന്‍ഡ്രൂസ് മുതിരക്കുന്നേല്, ഫാ. കുറിയാക്കോസ് ഇലവിനാമണ്ണില്‍, ഫാ. റോയി ചാക്കോ, രാജന് ജോര്‍ജ്, പബ്ലിസിറ്റി കണ്‍വീനര്‍ ബിനു വാഴമുട്ടം, ദയറാ കമ്മിറ്റിയംഗങ്ങളായ ജോസ് മങ്ങാട്ടേത്ത്, വര്‍ഗീസ് തിരുവല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.
ആബുന്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും പാത്രിയര്‍ക്കീസ് ബാവയുടെ അപ്പോസ്തലിക പ്രതിനിധി ആലപ്പോ ഭദ്രാസനത്തിന്റെ ഗ്രിഗോറിയോസ് യുഹാനോന്‍ ഇബ്രാഹിം മെത്രാപ്പോലീത്തയും അന്ത്യോഖ്യ സിംഹാസനത്തിന് കീഴിലുള്ള യാക്കോബായ സുറിയാനി സഭയിലെ മെത്രാപ്പോലീത്തമാരും രാഷ്ട്രീയ സാമൂഹിക നേതാക്കളും ഈവര്‍ഷത്തെ പെരുന്നാളില്‍ സംബന്ധിക്കും.
9 മുതല്‍ 11 വരെ എല്ലാ ദിവസവും സന്ധ്യാ പ്രാര്‍ഥനയ്ക്ക് ശേഷം ഗാനശുശ്രൂഷയും കണ്വന്ഷന് പ്രസംഗവും ഉണ്ടായിരിക്കുന്നതാണ് . 9- ന് പ്രാര്‍ഥനയ്ക്കു ശേഷം സിഹാംസന പള്ളികളുടെ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര് ദീവന്നാസിയോസ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും.
11 -ന് വൈകിട്ട് 6-ന് നിര്‍ധനര്‍ക്ക് അരിയും വസ്ത്രങ്ങളും നല്‍കും.
12 -ന് വൈകിട്ട് 3 മുതല്‍ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്ന തീര്‍ഥാടകരെയും കാല്‍നട തീര്‍ഥയാത്ര സംഘങ്ങളെയും ഓമല്ലൂര്‍ കുരിശിങ്കല്‍ വച്ച് സ്വീകരിച്ച് കബറിങ്കലേക്ക് വരവേല്‍ക്കും. വൈകിട്ട് 5-ന് സന്ധ്യാ പ്രാര്‍ഥന, 6-ന് നടക്കുന്ന തീര്‍ഥാടന പൊതു സമ്മേളനവും വാര്‍ഷികവും മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും.
ശ്രേഷ്ഠ കാതോലിക്ക ആബുന്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും പാത്രിയര്‍ക്കീസ് ബാവയുടെ പ്രത്യേക പ്രതിനിധിയും യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാരും പങ്കെടുക്കും. സമ്മേളാനന്തരം തീര്‍ഥയാത്ര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കബറിങ്കല്‍ അഖണ്ഡ പ്രാര്‍ഥന നടക്കും .
13-ന് പുലര്‍ച്ചെ 3-ന് മോര് സ്തേഫാനോസ് പള്ളിയില്‍ യൂഹാനോന്‍ മോര് മിലിത്തിയോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കുര്‍ബാന. ദയറാ പള്ളിയില്‍ 5-ന് ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തിലും പൌലോസ് മോര് ഐറേനിയോസ്, യാക്കൂബ് മോര് അന്തോണിയോസ് എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും മൂന്നിന്മേല് കുര്‍ബാന. 8:30 ന് പാത്രിയര്‍ക്കാ പ്രതിനിധി യൂഹന്നാ മോര് ഗ്രീഗോറിയോസ് ഇബ്രാഹീം കുര്‍ബാന അര്‍പ്പിക്കും തുടര്‍ന്ന് മോറോന്റെ കബറിങ്കലും യൂലിയോസ് ഏലിയാസ് ബാവ, യൂലിയോസ് യാക്കോബ് ഒസ്താത്തിയോസ്, ബെന്യാമിന് ജോസഫ് എന്നീ മെത്രാപ്പോലിത്തമാരുടെ കബറിടത്തിലും ധൂപപ്രാര്‍ഥന. 10.30-ന് പ്രദിക്ഷണവും ആശീര്‍വാദവും നേര്‍ച്ച വിളമ്പും നടക്കും.
പെരുനാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ നിന്നും കെ.എസ്.ആര്.ടി.സി പ്രത്യേക ബസ് സര്‍വീസ് മഞ്ഞനിക്കരയിലേക്ക് ഉണ്ടായിരിക്കും. 23 ന് യൂലിയോസ് ഏലിയാസ് ബാവയുടെ ദുഖ്റോന പെരുനാളോടു കൂടി ഈ വര്‍ഷത്തെ മഞ്ഞനിക്കര പെരുനാള് സമാപിക്കും.
|

ഇപ്പോള്‍ മഞ്ഞിനിക്കരയില്നിന്ന് കിട്ടുന്ന സന്തോഷം ലോകത്തില്‍ ഒരു സ്ഥലത്തിനും നല്കാന് പറ്റില്ല