കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ ചാപ്പല്‍ {മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം}

 

കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ ചാപ്പല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായി. മണര്‍കാട് പള്ളിക്കുശേഷം യാക്കോബായ സുറിയാനിസഭയുടെ രണ്ടാമത്തെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് കട്ടച്ചിറ സെന്റ്‌മേരീസ് യാക്കോബായ  ചാപ്പല്‍.

 

സഭയുടെ കീഴിലുള്ള 1800 പള്ളികളില്‍ മണര്‍കാട്, കോതമംഗലം, മഞ്ഞനിക്കര, വടക്കന്‍ പറവൂര്‍ എന്നീ പള്ളികള്‍ കഴിഞ്ഞാല്‍ പാത്രിയര്‍ക്കീസ് ബാവയുടെ കല്‍പ്പനയിലൂടെ ആഗോളശ്രദ്ധ നേടുന്ന ദേവാലയം എന്ന പ്രാധാനവ്യും കട്ടച്ചിറ പള്ളിക്ക് കൈവന്നു.

 

ചാപ്പലില്‍ സ്‌ഥാപിച്ചിട്ടുളള വിശുദ്ധ കന്യാമറിയത്തിന്റെ ചിത്രത്തില്‍നിന്നു കഴിഞ്ഞ ഒക്‌ടോബര്‍ 21 മുതല്‍ കണ്ണീര്‍ കാണപ്പെട്ടത്‌ ദൈവമാതാവിന്റെ സാന്നിധ്യ മറിയിക്കുന്നതാണെന്ന്‌ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ നിയോഗിച്ച മെത്രാന്‍ ഉപസമിതി കണ്ടെത്തിയിരുന്നു.

സമിതിയുടെ റിപ്പോര്‍ട്ട്‌ പരിഗണിച്ച ശേഷമാണു പാത്രിയര്‍ക്കീസ്‌ ബാവ കല്‍പന പുറപ്പെടുവിച്ചത്‌.

  

സംഭവം അറിഞ്ഞ് നിരവധി വിശ്വാസികളാണു ചാപ്പലില്‍ എത്തി പ്രാര്‍ഥിച്ചു മടങ്ങുന്നത്‌.

 

ഫ്‌ളക്‌സിലുള്ള ചിത്രത്തില്‍നിന്ന്‌ ഒഴുകുന്ന കണ്ണീര്‍ സുഗന്ധദ്രവ്യമായി വിശ്വാസികള്‍ക്ക്‌ അനുഭവപ്പെടുന്നതായി വികാരി ഫാ. റോയ്‌ ജോര്‍ജ്ജ് കട്ടച്ചിറ പറഞ്ഞു.  ശ്രേഷ്‌ഠ ബാവായും സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും കട്ടച്ചിറയിലെത്തി സംഭവം നിരീക്ഷിച്ചിരുന്നു.

 

വിവിധ തലങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളും അനുഭവ സാക്ഷ്യങ്ങളും വിലയിരുത്തിയ ശേഷമാണു സുന്നഹദോസ്‌ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവായ്‌ക്കു റിപ്പോര്‍ട്ട്‌ നല്‍കിയത്‌.

 

2010 ജനുവരി 10  ഞായറാഴ്ച ഉച്ചയ്ക്ക് 2.30നാണ് ശ്ലൈഹിക പ്രഖ്യാപന മഹാസംഗമം നടന്നത്. സഭയിലെ 25 മെത്രാപ്പോലീത്തമാരുടെ സാന്നിധ്യത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ പ്രഖ്യാപനം നടത്തി.

 

കായംകുളം പുനലൂര്‍ റോഡില്‍ രണ്ടാംകുറ്റിക്കടുത്താണ് ക്കട്ടചിറ പള്ളി

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

സെന്റ് മേരിസ് യൂത്ത് അസോസിയേഷന്‍
കട്ടച്ചിറ,
 പള്ളിക്കല്‍ പി.ഒ.
കായംകുളം
ഫോണ്‍ : 0479 2115565

email : kattachirapally@gmail.com

 

 

 

 

Be the first to comment on "കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ ചാപ്പല്‍ {മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം}"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.