കൊല്ലം ഭദ്രാസന മര്‍ത്തമറിയം വനിതാസമാജത്തിന്റെ ഏകദിന ക്യാമ്പ് അടൂര്‍ മീഖായേല്‍ മോര്‍ ദിവന്യാസിയോസ് ദയറായില്‍ നടന്നു.

 

 

കൊല്ലം ഭദ്രാസന മര്‍ത്തമറിയം വനിതാസമാജത്തിന്റെ ഏകദിന ക്യാമ്പ് അടൂര്‍ മീഖായേല്‍ മോര്‍ ദിവന്യാസിയോസ് ദയറായില്‍ നടന്നു. ഭദ്രാസന മെത്രാപ്പോലീത്താ അഭി. മാത്യുസ് മോര്‍ തേവോദോസിയോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഭദ്രസനത്തിലെ മുതിര്‍ന്ന വനിതാ സമാജം അംഗങ്ങളെ ചടങ്ങില്‍‌വെച്ച് മെത്രാപ്പോലീത്താ ആദരിച്ചു. എബ്രഹാം മണ്ണിക്കരോട്ട് കോര്‍‌എപ്പിസ്ക്കോപ്പ, ഫാ. സ്റ്റീഫെന്‍ എബ്രഹാം കോര്‍‌എപ്പിസ്ക്കോപ്പ, ഫാ.പുന്നൂസ് തരകന്‍, ഫാ. ഗീവര്‍ഗീസ് ബ്ലാഹേത്ത് എന്നിവര്‍ സംബന്ധിച്ചു. വനിതാസമാജ ഭദ്രാസന സെക്രട്ടറി നന്ദി പറഞ്ഞു.

 

 

Be the first to comment on "കൊല്ലം ഭദ്രാസന മര്‍ത്തമറിയം വനിതാസമാജത്തിന്റെ ഏകദിന ക്യാമ്പ് അടൂര്‍ മീഖായേല്‍ മോര്‍ ദിവന്യാസിയോസ് ദയറായില്‍ നടന്നു."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.