സഖറിയാസ് മോര്‍ പീലക്സിനോസ് മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തയായി ചുമതല എറ്റു.

 

 

 

സഖറിയാസ് മോര്‍ പീലക്സിനോസ് മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തയായി ചുമതല എറ്റു. സുന്ത്രോണിസോ ശുശ്രൂഷയ്ക് ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പ്രധാന കാര്‍മികത്വം വഹിച്ചു. പാത്രിയാര്‍ക്കീസ് ബാവയുടെ സുസ്താത്തിക്കോന്‍ മാത്യുസ് മോര്‍ അഫ്രേം മെത്രാപ്പൊലീത്താ വായിച്ചു.

ഫാ.ജോസ് മിഖായേല്‍ പുല്യാട്ടേലിന് പ്രാത്രിയാര്‍ക്കീസ് ബാവ നല്‍കിയ കുരിശുമാലയും കാതോലിക്കാ ബാവ അദ്ദേഹത്തെ അണിയിച്ചു. അനുമോദന സമ്മേളനം കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. പൌലോസ് മോര്‍ ഐറേന്നിയോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. ടി.യു. കുരുവിള എം.എല്‍.എ, മാത്യുസ് മോര്‍ അഫ്രേം, കുര്യാക്കോസ് മോര്‍ ക്ലീമിസ്, ഐസക് മോര്‍ ഒസ്താത്തിയോസ്, പൌലോസ് കോര്‍‌എപ്പിസ്‌ക്കോപ്പാ, മുസ്തഫ ഫൈസി, ടി.ആര്‍. സുന്ദരേശന്‍, ഫാ.മത്തായി അതിരമ്പുഴ, എ.ഐ.കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.

 

 

Be the first to comment on "സഖറിയാസ് മോര്‍ പീലക്സിനോസ് മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തയായി ചുമതല എറ്റു."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.