News in Mangalam Daily about Malankara Vision

 
പാത്രിയര്‍ക്കീസ്‌ ബാവ മെത്രാഭിഷേക ചടങ്ങ്‌ തത്സമയം കണ്ടു

കൊച്ചി: മലങ്കരയില്‍ നടന്ന മെത്രാഭിഷേക ചടങ്ങ്‌ തത്സമയം ദമാസ്‌കസിലെ പാത്രിയര്‍ക്കാ അരമനയില്‍ ഇരുന്നുകൊണ്ടു പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവായ്‌ക്കു വീക്ഷിക്കാനായി. മലങ്കര വിഷന്‍ നെറ്റ്‌വര്‍ക്കാണ്‌ ഇന്നലെ പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്ററില്‍ നടന്ന ചടങ്ങുകള്‍ സംപ്രേക്ഷണം ചെയ്‌തത്‌. തത്സമയം തന്നെ പാത്രിയര്‍ക്കീസ്‌ ബാവയും സിറിയന്‍ മെത്രാന്മാരും അരമനവാസികളും ചടങ്ങ്‌ വീക്ഷിച്ചു. ഇതിനു മുമ്പ്‌ പല തവണ മലങ്കരയില്‍ മെത്രാഭിഷേകം നടന്നിട്ടുണ്ടെങ്കിലും യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമധ്യക്ഷനായ പാത്രിയര്‍ക്കീസ്‌ ബാവ തത്സമയം വീക്ഷിച്ചതു ആദ്യമാണ്‌.

Be the first to comment on "News in Mangalam Daily about Malankara Vision"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.