കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നിന്ന് മഞ്ഞനിക്കര തീര്‍ഥയാത്ര പുറപ്പെട്ടു

 

മഞ്ഞനിക്കരയില്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഓര്‍മപ്പെരുന്നാളില്‍ പങ്കെടുക്കുന്നതിനായുള്ള വിശ്വാസികളുടെ കാല്‍നട തീര്‍ഥയാത്ര കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നിന്ന് പുറപ്പെട്ടു. ഇടവക മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസ് തീര്‍ഥയാത്രയെ ആശീര്‍വദിച്ചു. വിവിധ മേഖലകളില്‍ നിന്നായി കത്തീഡ്രലില്‍ എത്തിയ തീര്‍ഥയാത്രാ സംഘത്തെ ഫാ. ജേക്കബ് കുരുവിള, ഫാ. കുര്യാക്കോസ് കണിയത്ത്, ഫാ. ബേസില്‍ ബേബി, ട്രസ്റ്റിമാരായ കെ.സി. ജോസഫ്, ഐ.കെ. ജോര്‍ജ്, സി.എ. വര്‍ഗീസ്, കെ.വി. പൈലി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

തീര്‍ഥയാത്രാ സംഘം വെള്ളിയാഴ്ച വൈകീട്ട് മഞ്ഞനിക്കരയിലെത്തിച്ചേരും. തൃപ്പൂണിത്തുറ നടമേല്‍ മര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ നിന്ന് വടക്കന്‍മേഖല കാല്‍നട തീര്‍ഥയാത്ര പുറപ്പെട്ടു. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ആശീര്‍വദിച്ചു. വികാരിമാരായ ഫാ. ഗീവര്‍ഗീസ് മണക്കാട്ട് , ഫാ. ഷമ്മി ജോണ്‍ എരമംഗലത്ത്, പനച്ചിയില്‍ തോമസ് കോര്‍ എപ്പിസേ്കാപ്പ, കണ്ടത്തില്‍ തോമസ് കോര്‍ എപ്പിസേ്കാപ്പ, ട്രസ്റ്റിമാരായ പൗലോസ് പട്ടശ്ശേരില്‍, ബിജു ജേക്കബ് തടിയ്ക്കല്‍, സഭാ വര്‍ക്കിങ് കമ്മിറ്റി അംഗം ഷെവലിയാര്‍ എ.എം. രാജു എന്നിവര്‍ നേതൃത്വം നല്‍കി.

Be the first to comment on "കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നിന്ന് മഞ്ഞനിക്കര തീര്‍ഥയാത്ര പുറപ്പെട്ടു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.