ഇടുക്കി ഭദ്രാസനത്തിന്റെ മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്ര നാളെ

 

ഇടുക്കി ഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്രയ്‌ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യാത്ര നാളെ രാവിലെ ആറിന്‌ കുമളി ഏഴാംമൈല്‍ സെന്റ്‌ ജോണ്‍സ്‌ യാക്കോബായ പള്ളി, നെടുങ്കണ്ടം സെന്റ്‌ മേരീസ്‌ സിംഹാസന പള്ളി, ഇടുക്കി സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളി എന്നിവിടങ്ങളില്‍ നിന്നാരംഭിക്കും.

ഉച്ചയ്‌ക്ക് 12 ന്‌ കട്ടപ്പന സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ഭദ്രാസനാധിപന്‍ ഡോ. കുര്യാക്കോസ്‌ മോര്‍ ക്ലീമിസ്‌ മെത്രാപ്പോലീത്ത തീര്‍ഥയാത്ര ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ ടൗണ്‍ പൗരസമിതി നല്‍കുന്ന സ്വീകരണത്തിനു ശേഷം കാഞ്ചിയാര്‍, മാട്ടുക്കട്ട, പരപ്പ്‌ വഴി രാത്രി എട്ടിന്‌ കരിങ്കുളം ചപ്പാത്ത്‌ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ എത്തും.

10 ന്‌ രാവിലെ യാത്ര തുടര്‍ന്ന്‌ ചെമ്മണ്ണ്‌, ചീന്തലാര്‍ പള്ളികളില്‍നിന്നെത്തുന്ന തീര്‍ഥാടകരോടു ചേരും. തുടര്‍ന്ന്‌ കുട്ടിക്കാനത്ത്‌ കിഴക്കല്‍മേഖലയില്‍ നിന്നുള്ള പള്ളികളില്‍ നിന്നെത്തുന്ന വാഹന ഘോഷയാത്ര തീര്‍ഥാടകരുമായി സംഗമിക്കും. 35-ാംമൈലില്‍ പൗരാവലി നല്‍കുന്ന സ്വീകരണത്തിനു ശേഷം മുണ്ടക്കയം മോര്‍ ഏലിയാസ്‌ തൃതീയന്‍ യാക്കോബായ സുറിയാനി പള്ളിയില്‍ സ്വീകരിക്കും.

11 ന്‌ രാവിലെ കണ്ണമല, എരുമേലി, കനകപ്പാലം വഴി റാന്നി ഇട്ടിയപ്പാറയിലെത്തും. റാന്നി പൗരാവലിയുടെയും തീര്‍ഥാടക സമൂഹത്തിന്റെ നേതൃത്വത്തില്‍ ഐത്തല സെന്റ്‌ കുര്യാക്കോസ്‌ ക്‌നാനായ പള്ളിയില്‍ സ്വീകരിക്കും. 12 ന്‌ രാവിലെ അഞ്ചിന്‌ ആരംഭിച്ച്‌ പത്തനംതിട്ട സെന്റ്‌ മേരീസ്‌ പള്ളിയില്‍ എത്തും. യൂഹാനോന്‍ മോര്‍ മിലിത്തിയോസ്‌, മാത്യൂസ്‌ മാര്‍ തേവോദോസിയോസ്‌ എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കും. ഓമല്ലൂര്‍ വഴി മഞ്ഞനിക്കരയില്‍ വി. മോറാന്റെ കബറിടത്തില്‍ സമാപിക്കും.

Be the first to comment on "ഇടുക്കി ഭദ്രാസനത്തിന്റെ മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്ര നാളെ"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.