ഏലിയാസ് ത്രിതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 78-ാം മത് ഓര്‍മ്മ പെരുന്നാള്‍ സമാപിച്ചു.

 

 

ഏലിയാസ് ത്രിതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 78-ാം മത് ഓര്‍മ്മ പെരുന്നാള്‍ സമാപിച്ചു.  പാത്രിയര്‍ക്കീസ് ബാവ യുടെ പ്രതിനിധിയായ് വന്ന ആലപ്പോ ഭദ്രാസനത്തിന്റെ ആര്‍ച്ച്ബിഷപ്പ് മോര്‍ ഗ്രീഗോറിയോസ് യോഹന്നാ ഇബ്രാഹിം തിരുമേനിയുടെ കുര്‍ബാനയോടെയാണ് ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിച്ചത് . നേരത്തേ രാവിലെ 5 മണിക്ക് ആകമാന സുറിയാനി സഭയിലെ ഏറ്റവും മുതിര്‍ന്ന മെത്രാപ്പോലീത്തായായ മോര്‍ ദിവന്നസിയോസ് ബെഹനാന്‍ ജജാവിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ മുന്നിന്മേല്‍ കുര്‍ബാന നടന്നു. മെത്രാപ്പോലീത്താമാരായ ഗിവര്‍ഗീസ് മോര്‍ ദിവന്നാസിയോസ്,  പൌലോസ് മോര്‍ ഐറേനിയസ്, യാക്കുബ് മോര്‍ അത്താനാസിയോസ്, ഗിവര്‍ഗീസ് മോര്‍ അത്താനാസിയോസ് തുടങ്ങിയവരും കോര്‍‌എപ്പിസ്‌കോപ്പാമാര്‍, എറമ്പാന്മാര്‍, വൈദീകര്‍ കന്യാസ്ത്രീകളും പതിനായിരക്കണക്കിനു വിശ്വാസിളും ഈ വര്‍ഷത്തെ പെരുനാളില്‍ സംബന്ധിച്ചു.

 

 

Be the first to comment on "ഏലിയാസ് ത്രിതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 78-ാം മത് ഓര്‍മ്മ പെരുന്നാള്‍ സമാപിച്ചു."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.