മലങ്കരയുടെ ഭാഗ്യതാരകം

 

 

അന്ത്യോക്യായുടെ അധിപതിയേ….പ്രാര്‍ഥിക്കണമേ ഞങ്ങള്‍ക്കായി….. പ്രാര്‍ത്ഥനാഗീതങ്ങള്‍ ഉരുവിട്ട് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഭക്തജനസഹസ്രങ്ങള്‍ മഞ്ഞനിക്കരയിലേക്കു നീങ്ങുകയാണ്. പരിശുദ്ധന്റെ ത്രക്കബറില്‍ങ്കല്‍ പ്രാര്‍ത്ഥിച്ചാല്‍ അനുഗ്രഹങ്ങളും രോഗവിമുക്തിയും ദുഃഖത്തിനറുതിയും വിശ്വാസികള്‍ ഉറപ്പാണ്. 

 

മലങ്കരയിലെ അജഗണങ്ങളുടെ മധ്യസ്ഥത്തിനായി തന്റെ ഭൌതികശരീരം മഞ്ഞനിക്കരയില്‍ കബറടക്കം ചെയ്യപ്പെടുമെന്ന് പരിശുദ്ധ ഏലിയാസ് ത്രതീയന്‍ പാത്രിയര്‍ക്കീസ് ബാവാ കാലേക്കുട്ടി അറിഞ്ഞിരുന്നുവോ?.

 

തന്റെ ഭൌതികശരീരം ഈ പള്ളിയില്‍ തന്നെ സ്ഥാപിക്കാന്‍ നാം ആഗ്രഹിക്കുന്നുവെന്ന് കാലം ചെയ്യുന്നതിന് ഏതാനും ദിവസം‌മുമ്പ് ബാവാ ഇലവനാം‌മണ്ണില്‍ അച്ചനോടു പറഞ്ഞുവത്രേ. പരിശുദ്ധന്റെ തിരുശേഷിപ്പുകള്‍ കബറടക്കിയതിന്റെ പിറ്റേദിവസം മഞ്ഞനിക്കരയില്‍ ചുഴലിക്കാറ്റ് ഉണ്ടായതായി പറയപ്പെടുന്നു. ആ സമയം അവിടുണ്ടായിരുന്ന മിഖായേല്‍ മോര്‍ ദിവന്ന്യാസ്യോസ് തിരുമേനി കല്പിച്ചു “ ഈ പ്രദേശം അനുഗ്രഹീതമായിരിക്കുന്നു. ഇവിടുണ്ടായിരുന്ന ദുര്‍ഭൂതങ്ങളെ പരിശുദ്ധ മോറോന്റെ സാന്നിധ്യത്തില്‍ ആട്ടിപ്പായിക്കപ്പെട്ടു.  ഇവിടം ഇന്നു മുതല്‍ മലങ്കരയുടെ അന്ത്യോഖ്യാ എന്നറിയപ്പെടും”.

 

ഏതാനും ആഴ്‌ചകള്‍ കഴിഞ്ഞു മോറോന്റെ ശ്രാദ്ധപ്പെരുനാള്‍ വന്നു. വിഭവസ‌മ്രദ്ധമായ സദ്യ ഒരുക്കിവരികയാണ് നേന്ത്രക്കായ വറക്കുകുന്നതിനും പപ്പടം കാച്ചുന്നതിനും വെളിച്ചെണ്ണ തികയില്ലെന്ന് എല്ലാവരും നിരാശയോടെ അറിഞ്ഞ നിമിഷം. എന്നാല്‍ ഉരുളിയില്‍ വെളിച്ചെണ്ണയൊഴിച്ച് തീ കത്തിച്ച് കുറേക്കഴിഞ്ഞപ്പോള്‍ എണ്ണ തിളച്ചു പൊങ്ങാന്‍ തുടങ്ങിയത്രേ. പല പാത്രങ്ങളിലേക്ക് എണ്ണ പകര്‍ന്നു മാറ്റാന്‍ തുടങ്ങി. ഏഴു പാട്ട എണ്ണ കോരി ഒഴിച്ചപ്പോള്‍ ഇലവനാമണ്ണില്‍ വല്യച്ചന്‍ സ്ലീബാ പാത്രത്തില്‍ ചേര്‍ത്ത് പ്രാര്‍ത്ഥിച്ചു. അതോടെ എണ്ണ തിളച്ചുപൊങ്ങുന്നത് അവസാനിച്ചതായും വിശ്വാസികള്‍ പറയുന്നു.

 

ഈ എണ്ണയാണത്രേ കബറിങ്കലെ നിലവിളക്കില്‍ ഉള്ളത്. ഇത് ദിവ്യ ഔഷധമായി വിശ്വാസികള്‍ കൊണ്ടുപോകുന്നു. അഗതികള്‍ക്ക് ആശ്രയമായ പരിശുദ്ധന്റെ വരദാനങ്ങള്‍ അപേക്ഷിച്ചുകൊണ്ട്…….

 

 

Be the first to comment on "മലങ്കരയുടെ ഭാഗ്യതാരകം"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.