പൌരസ്‌ത്യ അന്ത്യോഖ്യായായ മഞ്ഞനിക്കര

 

 

അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പാത്രിയര്‍ക്കീസായിരുന്ന പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാതിയോസ് ഏലിയാസ് ത്രതീയന്‍ ബാവ 1931-ല്‍ മലങ്കരയിലേക്ക് എഴുന്നള്ളി ഏകദേശം ഒരു വര്‍ഷത്തോളം അദ്ദേഹം ഭാരതത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 1932 ഫെബ്രുവരി 11ന് മഞ്ഞനിക്കര്‍ മോര്‍ സ്‌തെഫാനോസ് പള്ളിയില്‍ എത്തുകയും അവിടെവെച്ച് ഫെബ്രുവരി 13ന് കാലം ചെയ്യുക്കയും ചെയ്തു. ആ പരിശുദ്ധന്റെ ഭൌതികശരീരം മഞ്ഞനിക്കര മോര്‍ ഇഗ്നാത്യോസ് ദയറായില്‍ കബറടക്കി. മധ്യ പൌരസ്‌ത്യ ദേശത്തിനപ്പുറത്തു സ്ഥിതി ചെയ്യുന്ന ഏക പാത്രിയര്‍ക്കാ കബറിടമാണ് മഞ്ഞനിക്കരയിലേത്. അതിനാല്‍ മഞ്ഞനിക്കര “ പൌരസ്‌ത്യ അന്ത്യോഖ്യാ ആകുന്നു.

 

പത്തനംതിട്ട ടൌണില്‍ നിന്ന് ആറുകിലോമീറ്റര്‍ പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന പ്രശാന്തസുന്ദരമായ മഞ്ഞനിക്കര ഗ്രാമത്തിന്റെ നെറുകയില്‍ മോര്‍ സ്‌തെഫാനോസ് ദേവാലയത്തിനു സമീപം ഇലവിനാമണ്ണില്‍ കശീശ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിനു ദാനം ചെയ്ത സ്ഥലത്താണ് പരിശുദ്ധ കബര്‍ സ്ഥിതിചെയ്യുന്നത്. അവിടെ ത്തന്നെ ഒരു ദേവാലയവും ദയറായും സ്ഥാപിക്ക പ്പെട്ടിരിക്കുന്നു. എല്ലാ വര്‍ഷവും ഫെബ്രുവരി 13നു ആ പരിശുദ്ധന്റെ പെരുനാള്‍ ആഘോഷിക്കുന്നു. അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും അഗതികളും നിരാലംബരുമായ അനേകായിരങ്ങള്‍ക്ക് ആശ്വാസമേകുന്ന ഈ പരിശുദ്ധ പിതാവിന്റെ കബറിങ്കലേക്ക് കാല്‍നടയായി പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ വ്രതമെടുത്ത് പെരുന്നാളില്‍ പങ്കെടുക്കാനായി എത്തിച്ചേരുന്നു.

 

 

Be the first to comment on "പൌരസ്‌ത്യ അന്ത്യോഖ്യായായ മഞ്ഞനിക്കര"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.