തൊടുപുഴ മേഖലാ മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്രയ്‌ക്ക് ഒരുക്കം പൂര്‍ത്തിയായി

 

തൊടുപുഴ മേഖലാ മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്രയ്‌ക്ക് ഒരുക്കം പൂര്‍ത്തിയായി നാളെ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ പരിശുദ്ധ ബാവയുടെ തിരുശേഷിപ്പു സ്‌ഥാപിച്ചിട്ടുള്ള അമയപ്ര സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയിലെ കബറിങ്കല്‍ ധൂപപ്രാര്‍ഥനയ്‌ക്കു ശേഷം റവ. സഖറിയ കൊര്‍ എപ്പിസ്‌കോപ്പാ നിരപ്പുകണ്ടത്തില്‍, ഷാജി കുര്യന്‍ മങ്കുഴിക്ക്‌ പാത്രിയാര്‍ക്കാ പതാക കൈമാറിയും വികാരി ഫാ.തോമസ്‌ കൊച്ചുപറമ്പില്‍ ദീപശിഖ ജിജോ ചാരുപറമ്പിലിനു കൈമാറിയും ഫാ. ജോസഫ്‌ കുന്നുമ്മേല്‍, സ്ലീബാ, അജി കല്ലാര്‍വേലിലിന്‌ നല്‍കിയും തീര്‍ഥയാത്ര പ്രയാണം തുടങ്ങും.

 

3.45 ന്‌ ഉടുമ്പന്നൂര്‍ പൗരാവലി സ്വീകരണം നല്‍കും. നാലിന്‌ ഉടുമ്പന്നൂര്‍ മോര്‍ ഇഗ്നാത്തിയോസ്‌ സുവിശേഷാലയ ചാപ്പലില്‍ എത്തി പ്രാര്‍ഥനയ്‌ക്കു ശേഷം ഇടമറുക്‌ മോര്‍ ഗ്രിഗോറിയോസ്‌ യാക്കോബായ പള്ളി വികാരി ഫാ. ജോണ്‍ പുത്തൂരാന്‍, കെ.സി. ജോസഫ്‌ കൊച്ചുകുന്നേല്‍, കട്ടിക്കയം സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളി വികാരിയുടെയും നേതൃത്വത്തില്‍ എത്തിച്ചേരുന്ന വിശ്വാസികളോടുകൂടി അഞ്ചിന്‌ കരിമണ്ണൂരില്‍ എത്തും. ഇവിടെ പൗരാവലിയുടെ സ്വീകരണം നല്‍കും.

 

തുടര്‍ന്ന്‌ പന്നൂര്‍ സെന്റ്‌ ജോണ്‍സ്‌ യാക്കോബായ പള്ളി വികാരി ഫാ. റിജോ നിരപ്പുകണ്ടം, അനില്‍ തണ്ടേല്‍പുത്തന്‍പുര എന്നിവരുടെ നേതൃത്വത്തിലും മുളപ്പുറം സെന്റ്‌ ജോര്‍ജ്‌ ബദേല്‍ യാക്കോബായ പള്ളി വികാരി ഫാ. ജോസഫ്‌ വെളിയത്തുകുടി, വി.വി. പൗലോസ്‌ വെങ്കളത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിച്ചേരുന്ന തീര്‍ഥാടകരോടൊപ്പം പുറപ്പെട്ട്‌ വണ്ണപ്പുറം സെന്റ്‌ ഗ്രിഗോറിയോസ്‌ യാക്കോബായ പള്ളി വികാരി ഫാ. ജോസഫ്‌ കുന്നുമ്മേല്‍, സോമന്‍ ചിറ്റേത്ത്‌, മാത്യു വാഴയില്‍ എന്നിവരുടെ നേതൃത്വത്തില്‍ തൊടുപുഴ സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ എത്തിച്ചേര്‍ന്നു ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം ഒന്‍പതിനു രാവിലെ മേഖലയിലെ എല്ലാ വിശ്വാസികളോടും കൂടി പ്രയാണം ആരംഭിക്കും.

 

10.30 ന്‌ പുതുപ്പരിയാരം പൗരാവലിയുടെ സ്വീകരണം ഏറ്റുവാങ്ങി ചാപ്പലിലെ പ്രാര്‍ഥനയ്‌ക്കുശേഷം പള്ളി വികാരി ഫാ. സ്ലീബാപോള്‍ വട്ടവേലി, സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗം റ്റി.പി. ജോണ്‍ തണ്ടേല്‍, സാജന്‍ വര്‍ഗീസ്‌, സിജോ സി. ജോണ്‍, സാജന്‍ നെടിയശാല എന്നിവരുടെ നേതൃത്വത്തില്‍ യാത്ര പുറപ്പെട്ടു പെരിയാമ്പ്ര സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ എത്തിച്ചേരുമ്പോള്‍ ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ്‌ മാര്‍ ഇവാനിയോസ്‌ തിരുമേനി സ്വീകരിക്കും.

 

ഒന്നിന്‌ വഴിത്തലയില്‍ എത്തി പൗരാവലിയുടെ സ്വീകരണം ഏറ്റുവാങ്ങും. 1.30 ന്‌ മാറിക സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ എത്തി പ്രാര്‍ഥനയ്‌ക്കും ഭക്ഷണത്തിനും ശേഷം പാലക്കുഴ സെന്റ്‌ ജോണ്‍സ്‌ യാക്കോബായ പള്ളിയില്‍ മൂന്നിന്‌ വികാരി ഫാ. ജോണ്‍ തുരുത്തേലിന്റെയും ഭക്‌ത സംഘടനാ ഭാരവാഹികളുടെയും ഭരണസമിതി അംഗങ്ങളുടെയും സ്വീകരണം ഏറ്റുവാങ്ങി കൂത്താട്ടുകുളം മേഖലയുമായി ചേര്‍ന്നു യാത്ര പുറപ്പെടും.

 

Be the first to comment on "തൊടുപുഴ മേഖലാ മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്രയ്‌ക്ക് ഒരുക്കം പൂര്‍ത്തിയായി"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.