അങ്കമാലി മേഖലാ മഞ്ഞനിക്കര തീര്‍ഥയാത്ര നാളെ പുറപ്പെടും

 

അങ്കമാലി മേഖലാ മഞ്ഞനിക്കര തീര്‍ഥയാത്ര എട്ടിന് വൈകീട്ട് 4ന് ചെറിയ വാപ്പാലശ്ശേരി മോര്‍ ഇഗ്‌നാത്തിയോസ് പള്ളിയില്‍നിന്നും പുറപ്പെടും. പരിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള കബറിങ്കലെ കെടാവിളക്കില്‍നിന്നും കൊളുത്തുന്ന ദീപശിഖ കൈമാറി ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ തീര്‍ഥയാത്രാ സംഘത്തെ ആശിര്‍വദിക്കും. ഡോ. എബ്രഹാം മോര്‍ സേവേറിയോസ്, ഏല്യാസ് മോര്‍ അത്താനാസിയോസ് എന്നീ മെത്രാപ്പോലീത്തമാരും പങ്കെടുക്കും.

തീര്‍ഥാടക സംഘം 12ന് മഞ്ഞനിക്കരയിലെത്തിച്ചേരും. സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും ചേര്‍ന്ന് തീര്‍ഥയാത്രയെ സ്വീകരിക്കും. പരിശുദ്ധ ഏല്യാസ് ബാവയുടെ ശ്രാദ്ധപ്പെരുന്നാളില്‍ പങ്കെടുത്തശേഷം സംഘം മടങ്ങും. ടൈറ്റസ് വര്‍ഗീസ് കോര്‍ എപ്പിസേ്കാപ്പ, ഫാ. വര്‍ഗീസ് അരീയ്ക്കല്‍, ഫാ. ഇട്ടൂപ്പ് ആലുക്കല്‍ തുടങ്ങിയവര്‍ തീര്‍ഥയാത്രയ്ക്ക് നേതൃത്വം നല്‍കും. പൊയ്ക്കാട്ടുശ്ശേരിയില്‍നിന്നും തീര്‍ഥയാത്ര പുറപ്പെടുന്നുണ്ട്.

Be the first to comment on "അങ്കമാലി മേഖലാ മഞ്ഞനിക്കര തീര്‍ഥയാത്ര നാളെ പുറപ്പെടും"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.