മാര്‍ പവ്വത്തിലുമായി അന്ത്യോഖ്യാ പ്രതിനിധി മോര്‍ ഗ്രിഗോറിയോസ്‌ യൂഹന്ന ഇബ്രാഹിം കൂടിക്കാഴ്‌ച നടത്തി

 

 

അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ പ്രതിനിധി ആലപ്പോ  ആര്‍ച്ച്‌ ബിഷപ്‌ മോര്‍ ഗ്രിഗോറിയോസ്‌ യൂഹന്ന ഇബ്രാഹിം ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ അധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തിലുമായി കൂടിക്കാഴ്‌ച നടത്തി.

ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയും സീറോ മലബാര്‍ സഭയും തമ്മിലുള്ള എക്യുമെനിക്കല്‍ ചര്‍ച്ചകളുടെ ഭാഗമായാണ്‌ സന്ദര്‍ശനം. ചങ്ങനാശേരി അരമനയില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ മൈലാപ്പൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഐസക്‌ മോര്‍ ഒസ്‌താത്തിയോസ്‌, റവ. ഡോ. ഫിലിപ്പ്‌ നെല്‍പുരപ്പറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 

Be the first to comment on "മാര്‍ പവ്വത്തിലുമായി അന്ത്യോഖ്യാ പ്രതിനിധി മോര്‍ ഗ്രിഗോറിയോസ്‌ യൂഹന്ന ഇബ്രാഹിം കൂടിക്കാഴ്‌ച നടത്തി"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.