മേയ്ക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളി സുവര്‍ണ ജൂബിലി ആഘോഷിച്ചു

 

മേയ്ക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ സുവര്‍ണ ജൂബിലി ആഘോഷം ഡോ. മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. മന്ത്രി എസ്. ശര്‍മ്മ സ്മരണിക പ്രകാശനം ചെയ്തു. ഏല്യാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. പള്ളി വെബ്‌സൈറ്റ് ഡോ. എബ്രഹാം മോര്‍ സേവേറിയോസും ചാരിറ്റി ഫണ്ട് സഖറിയ ആലുക്കല്‍ റമ്പാനും, ലൈബ്രറി നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അജിതയും ഉദ്ഘാടനം ചെയ്തു. വികാരി ടൈറ്റസ് വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. ആന്റണി കവലക്കാട്, കെ.എം. വര്‍ഗീസ്, പി.കെ. മനോജ്, കെ.ഐ. ഏല്യാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Be the first to comment on "മേയ്ക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളി സുവര്‍ണ ജൂബിലി ആഘോഷിച്ചു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.