MSOC UK Regional Family Conference on 11 & 12 September, 2010

യു .കെ .  യാക്കോബായ കുടുംബ സംഗമം വീഡിയോ  പ്രോമോ റിലിസു ചെയ്തു.  

ബെല്‍ഫാസ്റ്റ്:-    ബെല്‍ഫാസ്റ്റ്  സെന്‍റ്.ഇഗ്നാത്തിയോസ്  ഏലിയാസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യുടെ   ആതിഥേയത്വത്തില്‍ യു ,കെ . റീജിയണ ലിന്‍റെ കീഴിലുള്ള  എല്ലാ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളികളുടെയും   സഹകരണത്തില്‍ ബെല്‍ഫാസ്റ്റ് സെന്‍റ് അത്താനാസിയോസ് പൗലോസ്‌ നഗറില്‍ വച്ച്( St . Bride  Parish  Hall , 38 Derryvolgie Avenue , Belfast , BT9   6FP ) സെപ്റ്റംബര്‍ 11 ,12 ശനി, ഞായര്‍ തീയതികളില്‍    നടത്തപ്പെടുന്ന രണ്ടാമത് യു .കെ . മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി കുടുംബ സംഗമത്തിന്‍റെ വീഡിയോ പ്രോമോ റിലിസുചെയ്തു.

 

 

 

യു .കെ . മലങ്കര യാക്കോബായ കുടുംബ സംഗമത്തിന്‍റെ ഈ വര്‍ഷത്തെ ചിന്താവിഷയം ‘ഉണര്‍ന്നിരിപ്പിന്‍ വിശ്വാസത്തില്‍ നിലനില്പ്പിന്‍’  എന്നതാണ്.   മുഖ്യ  അതിഥിയായി  മലബാര്‍ ഭദ്രാസന മെത്രപ്പോലിത്ത ആഭിവന്ദ്യ സഖറിയാസ്  മോര്‍ പീലക്‌സിനോസ് തിരുമനസു കൊണ്ട് പങ്കെടുക്കും.
 
 സെപ്റ്റംബര്‍ 11-)o തിയ്യതി ശനിയാഴ്ച   രാവിലെ 9  മണിക്ക് യു .കെ. പാ ത്രിയര്‍ക്കല്‍ വികാരി അഭിവന്ദ്യ  Dr . ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രപോലീത്ത തിരുമനസുകൊണ്ട് പാത്രിയര്‍ക്കല്‍ പതാക ഉയര്‍ത്തുന്നതോടെ  ഈ വര്‍ഷത്തെ യാക്കോബായ കുടുംബ സംഗമത്തിന്‍റെ  തിരി തെളിയും. തുടര്‍ന്ന് ഉത്ക്കാടന സമ്മേളനം ചേരുന്നതും സമ്മേളനത്തില്‍ വിവിധ സാമുദായിക മത നേതാക്കന്മാര്‍ പങ്കെടുക്കുന്നതുമാണ്. തുടര്‍ന്ന് വിവിധ ക്ലാസ്സുകളും, ചര്‍ച്ചകളും, കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും  ഉണ്ടായിരിക്കും. 12 -¬)0 തിയ്യതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്കുശേഷം സമാപന സമ്മേളനവും  തുടര്‍ന്ന്  സ്നേഹവിരുന്നോടുകൂടി ഈ വര്‍ഷത്തെ യാക്കോബായ കുടുംബ സംഗമം സമാപിക്കും

 

Be the first to comment on "MSOC UK Regional Family Conference on 11 & 12 September, 2010"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.