ഗ്രീഗോറിയന്‍ മൌണ്ട് സെന്റര്‍ ധ്യാന മന്ദിരത്തിന്റെ കൂദാശയും പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനവും ശ്രേഷ്ഠ കാതോലിക്കാ ബാവ നിര്‍വ്വഹിച്ചു.

 

 

 

 

നിരണം ഭദ്രാസനം മല്ലപ്പള്ളി ആനിക്കാട് ആരംഭിക്കുന്ന ഗ്രീഗോറിയന്‍ മൌണ്ട് സെന്റര്‍ ധ്യാന മന്ദിരത്തിന്റെ കൂദാശയും പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനവും ഇന്ന് ഉച്ചക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവ നിര്‍വ്വഹിച്ചു.

പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായി മോര്‍ ദിവന്നാസിയോസ് ബഹനാന്‍ ജെജാവി, മോര്‍ തിമോത്തിയോസ് മത്താറോഹം, മോര്‍ തോമ അത്തനാസിയോസ് എന്നിവര്‍ പങ്കെടുത്തു. മാത്യൂസ് മോര്‍ തെവോദോസിയോസ്,   മാത്യൂസ് മോര്‍ അപ്രേം,  കുര്യാക്കോസ് മോര്‍ ഗ്രിഗോറിയോസ്, ഐസക്  മോര്‍ ഒസ്താത്തിയോസ്, ഗീവര്‍ഗീസ് മോര്‍ ബര്‍ണവാസ്, ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

ജോസഫ് എം. പുതുശ്ശേരി എം.എല്‍.എ, ഫാ. തോമസ് ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭദ്രാസനത്തിലെ പുരോഹിതരും മറ്റ് വിശ്വാസികളും സംബന്ധിച്ചു.

 

 

 More Photos

 

Be the first to comment on "ഗ്രീഗോറിയന്‍ മൌണ്ട് സെന്റര്‍ ധ്യാന മന്ദിരത്തിന്റെ കൂദാശയും പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനവും ശ്രേഷ്ഠ കാതോലിക്കാ ബാവ നിര്‍വ്വഹിച്ചു."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.