Ordination of New Bishops waiting for HH Patriarch Approval

 

 

എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ നിര്‍ദേശിച്ച ഏഴു നിയുക്‌ത മെത്രാന്‍ സ്‌ഥാനികളില്‍നിന്നു മൂന്നുപേരെ വരെ ഉടന്‍ മെത്രാപ്പോലീത്തമാരായി വാഴിക്കാന്‍ യാക്കോബായ സഭ വര്‍ക്കിംഗ്‌ കമ്മിറ്റിയോഗം തീരുമാനിച്ചു.

ഏഴുപേരടങ്ങിയ പട്ടിക പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവായുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ഇന്നു ബാവയുടെ മറുപടി പ്രതീക്ഷിക്കുന്നുണ്ട്‌. മറുപടി ചര്‍ച്ച ചെയ്യാന്‍ വര്‍ക്കിംഗ്‌ കമ്മിറ്റി വൈകിട്ട്‌ വീണ്ടും ചേരും.

ആദ്യം വാഴിക്കുന്നവരില്‍ മൂന്നു റമ്പാന്മാരുടെയും രണ്ടു വൈദികരുടെയും പേരുകളാണു പരിഗണനയിലുള്ളത്‌. ഫാ. സഖറിയ തേറമ്പില്‍ (കുമരകം), ഫാ. സജി പച്ചിലക്കാട്ട്‌ (കൂത്താട്ടുകുളം) എന്നിവരോടൊപ്പം മൂന്നാമത്തെയാളെ ശ്രേഷ്‌ഠ കാതോലിക്കാ ബാവായുമായി ആലോചിച്ചു പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ നിശ്‌ചയിക്കും. റമ്പാന്മാരായ പുളിമൂട്ടില്‍ മീഖായേല്‍ (തിരുവല്ല), പുളിയന്‍ ഗബ്രിയേല്‍ (അങ്കമാലി), ഗീവര്‍ഗീസ്‌ തെങ്ങുംതറയില്‍ (കോന്നി) എന്നിവരില്‍ ഒരാളായിരിക്കുമത്‌. ഇവരെ തിങ്കളാഴ്‌ച പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്ററില്‍ വച്ചു വാഴിക്കാനാണു ആലോചിക്കുന്നത്‌.

Be the first to comment on "Ordination of New Bishops waiting for HH Patriarch Approval"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.