Puthencruz is ready for Akilamalankara Convention..

യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ 26 മുതല്‍ 31 വരെ നടക്കുന്ന 20-ാമത്‌ അഖില മലങ്കര സുവിശേഷ മഹായോഗത്തിനു പുത്തന്‍കുരിശില്‍ ഒരുക്കങ്ങളായി.

 

26 ന്‌ അഞ്ചരയ്‌ക്ക് സന്ധ്യാപ്രാര്‍ത്ഥനയ്‌ക്കുശേഷം ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ ക്രിസ്‌മസ്‌ സന്ദേശം നല്‍കും. തുടര്‍ന്ന്‌ ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസിന്റെ പ്രസംഗം.

 

തുടര്‍ന്നുള്ള ദിവസങ്ങളില്‍ 10 മുതല്‍ രണ്ടുമണിവരെ ഉപവാസ ധ്യാനയോഗവും വൈകിട്ട്‌ അഞ്ചരമുതല്‍ ഒമ്പതുവരെ സന്ധ്യായോഗവും ഉണ്ടാവും. 29 നു രണ്ടിന്‌ അഖില മലങ്കര വൈദികയോഗം നടക്കും.

 

27 നു സണ്ടേസ്‌കൂള്‍ അസോസിയേഷന്‍, മര്‍ത്തമറിയം വനിതാ സമാജം, യൂത്ത്‌ അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ധ്യാനയോഗത്തില്‍ കുര്യാക്കോസ്‌ മോര്‍ ദിയസ്‌കോറോസ്‌, കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌, യാക്കോബ്‌ മോര്‍ അന്തോണിയോസ്‌, ഫാ. സഖറിയ തേറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട്‌ ഡോ. എബ്രഹാം മോര്‍ സേവേറിയോസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ സ്‌തേഫാനോസ്‌ റമ്പാന്‍ (കാനഡ) പ്രസംഗിക്കും. ശ്രേഷ്‌ഠ കാതോലിക്ക ബാവ സമാപനസന്ദേശം നല്‍കും.

 

 28 നു സെന്റ്‌ പോള്‍സ്‌ പ്രെയര്‍ ഫെല്ലോഷിപ്പ്‌, പൗരസ്‌ത്യ സുവിശേഷ സമാജം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പകല്‍യോഗത്തില്‍ മര്‍ക്കോസ്‌ മോര്‍ ക്രിസോസ്‌റ്റമോസ്‌, സ്‌തേഫാനോസ്‌ റമ്പാന്‍, കെ. മത്തായി തൃക്കളത്തൂര്‍ എന്നിവരും വൈകിട്ട്‌ ഡോ. തോമസ്‌ മോ&#3376
;്‍ തിമോത്തിയോസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഫാ. പൗലോസ്‌ പാറേക്കരയും പ്രസംഗിക്കും.

 

29 നു സെന്റ്‌ പോള്‍സ്‌ മിഷന്‍ ഓഫ്‌ ഇന്ത്യ, സ്ലീബാ മോര്‍ ഒസ്‌താത്തിയോസ്‌ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള ധ്യാനയോഗത്തില്‍ തങ്കച്ചന്‍ തോമസ്‌, പത്രോസ്‌ പങ്കപ്പിള്ളി എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട്‌ ഡോ. മാത്യൂസ്‌ മോര്‍ ഇവാനിയോസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ മാത്യൂസ്‌ മോര്‍ അപ്രേം, മോണ്‍. ഡോ. ആല്‍ബര്‍ട്ട്‌ റൗഹ്‌ എന്നിവര്‍ പ്രസംഗിക്കും.

 

30 നു വൈദിക സെമിനാരി, ഗ്രെയ്‌സ് മിഷന്‍, സെന്റ്‌ ജോണ്‍സ്‌ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ധ്യാനയോഗത്തില്‍ ഫാ. ബേബി ജോണ്‍ പാണ്ടാലില്‍, ഡോ. ആദായി ജേക്കബ്‌ കോറെപ്പിസ്‌കോപ്പ, ജോണി തോളേലി എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട്‌ യൂഹാനോന്‍ മോര്‍ മിലിത്തിയോസ്‌ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഫാ. ജോസഫ്‌ പുത്തന്‍പുര (ഭരണങ്ങാനം ധ്യാനകേന്ദ്രം) പ്രസംഗിക്കും.

 

31 ന്‌ ബിബ്ലിക്കല്‍ അക്കാദമി, കീഴില്ലം സെന്റ്‌ തോമസ്‌ ധ്യാനകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ധ്യാനയോഗത്തില്‍ ഫാ. എം.ടി. കുര്യാച്ചന്‍, മോണ്‍. ഡോ. ആല്‍ബര്‍ട്ട്‌ റൗഹ്‌, സിസ്‌റ്റര്‍ എസ്‌തീന, ഷാജി പീറ്റര്‍ എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട്‌ ഏലിയാസ്‌ മോര്‍ അത്താനാസിയോസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമാപനയോഗത്തില്‍ സ്‌തേഫാനോസ്‌ റമ്പാന്‍, ഫാ. ജോര്‍ജ്‌ മാന്തോട്ടം എന്നിവരാണു പ്രാസംഗികര്‍. മോണ്‍. റൗഹ്‌ പുതുവല്‍സര സന്ദേശം നല്‍കും. തുടര്‍ന്ന്‌ ധ്യാനം, വി. കുര്‍ബാന എന്നിവയോടെ കണ്‍വന്‍ഷന
്‍ സമാപിക്കും.

 

സുവിശേഷസംഘം പ്രസിഡന്റ്‌ ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, ജനറല്‍ സെക്രട്ടറി ഫാ. ജോര്‍ജ്‌ മാന്തോട്ടം, സെക്രട്ടറി ജോയ്‌ പി. ജോര്‍ജ്‌ നേതൃത്വം നല്‍കും.

Be the first to comment on "Puthencruz is ready for Akilamalankara Convention.."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.