മഞ്ഞനിക്കര പദയാത്രാസംഘം ഇന്നു രാവിലെ റാന്നിയില്‍നിന്ന്‌ തിരിക്കും

 

മഞ്ഞനിക്കര പെരുന്നാളില്‍ പങ്കെടുക്കാന്‍ മേഖലയില്‍ നിന്നുള്ള തീര്‍ഥയാത്രാസംഘം ഇന്ന്‌ രാവിലെ 6-ന്‌ ഐത്തല സെന്റ്‌ കുറിയാക്കോസ്‌ ക്‌നാനായ പള്ളിയില്‍ നിന്നും പുറപ്പെടും.

പദയാത്രാസംഘത്തെ ഫാ. എം.സി. ശാമുവേല്‍ കോറെപ്പിസ്‌കോപ്പ, ഫാ. ടി.സി. ഏബ്രഹാം കോറെപ്പിസ്‌കോപ്പ, ഫാ. ജോസഫ്‌ എം. കുരുവിള എന്നിവര്‍ പ്രാര്‍ഥിച്ച്‌ ആശീര്‍വദിക്കും.

വെച്ചൂച്ചിറ, മന്ദമരുതി, തോണിക്കടവ്‌, നാറാണംമൂഴി, കൊല്ലമുള, കണമല, വൈക്കം, അഞ്ചാനി, ഒഴുവന്‍പാറ, ചിറ്റാര്‍, സീതത്തോട്‌, തോട്ടമണ്‍ എന്നിവിടങ്ങളില്‍ നിന്നുളള വിശ്വാസികള്‍ 6.30-ന്‌ ഇട്ടിയപ്പാറ കുരിശുകവലയില്‍ പദയാത്രയോടൊപ്പം എത്തിച്ചേരും.

ഇന്നലെ ഇടുക്കി, കട്ടപ്പന, ഏലപ്പാറ, കുട്ടിക്കാനം, പെരുവന്താനം, മുണ്ടക്കയം എന്നിവിടങ്ങളില്‍ നിന്നുള്ള ഹൈറേഞ്ച്‌ മേഖലാ തീര്‍ഥയാത്രാസംഘത്തെ പ്ലാച്ചേരിയില്‍ റാന്നി സെന്റര്‍ തീര്‍ഥയാത്രാ കമ്മിറ്റി സ്വീകരിച്ചു.

Be the first to comment on "മഞ്ഞനിക്കര പദയാത്രാസംഘം ഇന്നു രാവിലെ റാന്നിയില്‍നിന്ന്‌ തിരിക്കും"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.