വി. ദനഹാ പെരുന്നാള്‍ (The Feast of Epiphany) – January 6

 

സ്നാനം ചെയ് വാന്‍ സുതനീശന്‍ യോര്‍ദാന്‍ പൂകി

തീയും വിറകും കൂടാതെ ജലമൂഷ്മളമായി

വൈദികനെപ്പൊല്‍ വന്നു യോഹന്നാന്‍

ഉടയോന്‍ തലമേല്‍ വച്ചാന്‍ വലതുകരം

പ്രാവെന്നോണം റൂഹ് കുദിശാ പാറി താണു

യോര്‍ദാന്‍ നദിയിലെ നീരിന്മേല്‍ ചെയ്താനാവാസം

ഹാലേലുയ്യാ – ഉ – ഹാലേലുയ്യാ

 

“ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു.” (എബ്രാ 1:1,2). ക്രിസ്തുവിന്റെ സ്നാനം സഭ ആഘോഷിക്കുന്ന ദിനമാണ് ദനഹാ പെരുന്നാള്‍. “ദനഹൊ” എന്നാ സുറിയാനി വാക്കിനു ‘ഉദയം’ (to reveal / to shine upon / to manifest ) എന്നാണു അര്‍ഥം. ക്രിസ്തു ദൈവപുത്രന്‍ എന്ന രീതിയില്‍ ലോകത്തിനു പരസ്യമായി വെളിപ്പെടുന്ന മഹനീയ സന്ദര്‍ഭമാണ് അവന്റെ മാമോദീസാ സമയം. ത്രീയേക ദൈവത്തിന്റെ മര്‍മ്മങ്ങള്‍ പരസ്യമായി വെളിപ്പെടുന്നതും ഈ സുദിനമാണ്. ആദിമ സഭ ക്രിസ്തുവിന്റെ ജനനവും മാമോദീസയും ഈ ദിവസത്തില്‍ ആയിരുന്നു ആഘോഷിച്ചിരുന്നത്.

 

ഓര്‍ത്തോഡോക്സ് ആത്മീയതയുടെ കാതല്‍ എന്നത് ഓരോ വിശ്വാസിയുടെയും ദൈവത്വത്തിലെക്കുള്ള വളര്‍ച്ചയാണ് (Theosis). Orthodox theology treats spirituality not as an impossible probability but an infinite possibility. പ്രാര്‍ത്ഥനയിലൂടെയും വിശുദ്ധ കുര്‍ബാനാനുഭവത്തിലൂടെയും നോമ്പിലൂടെയും വിശുദ്ധ ജീവിതത്തിലൂടെയും ഈ ദൈവികതയിലേക്ക് വളരാന്‍ സഭ പഠിപ്പിക്കുന്നു. നാം പ്രാപിച്ച മാമോദീസക്ക് ശേഷം നാം എത്രത്തോളം വളര്‍ന്നു എന്ന് പരിശോധിക്കേണ്ട സവിശേഷ സന്ദര്‍ഭവും ആണ് വിശുദ്ധ ദനഹാ പെരുന്നാള്‍.

Be the first to comment on "വി. ദനഹാ പെരുന്നാള്‍ (The Feast of Epiphany) – January 6"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.