തൃക്കുന്നത്ത്‌ പള്ളിയില്‍ ആരാധന സമാധാനപരം

 

ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നു 32 വര്‍ഷത്തിനുശേഷം ആരാധനയ്‌ക്കായി തുറന്ന തൃക്കുന്നത്ത്‌ സെന്റ മേരീസ്‌ പള്ളിയില്‍ അനുവദിച്ച സമയങ്ങളില്‍ ഇരുകൂട്ടരും സമാധാനപരമായി ആരാധന നടത്തി.

രാവിലെ ഏഴുമുതല്‍ 11 വരെ ഓര്‍ത്തഡോക്‌സ് പക്ഷവും ഒന്നു മുതല്‍ അഞ്ചുവരെ യാക്കോബായ വിഭാഗവും ആരാധനയും, പരിശുദ്ധ പിതാക്കന്മാരുടെ കബറിടങ്ങളില്‍ ധൂപ പ്രാര്‍ത്ഥനയും നടത്തി.

നാലരയോടെ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, ഡോ. ഏബ്രഹാം മോര്‍ സേവേറിയോസ്‌, ഡോ. .മാത്യൂസ്‌ മോര്‍ ഇവാനിയോസ്‌, കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌, മാത്യൂസ്‌ മോര്‍ അപ്രേം, ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, ഡോ. കുര്യാക്കോസ്‌ മോര്‍ ക്ലീമിസ്‌, റമ്പന്മാരായ ബന്യാമിന്‍ മുളവരിക്കല്‍, പുളിമൂട്ടില്‍ മിഖായേല്‍, പുളിയന്‍ ഗബ്രിയേല്‍, ആലുങ്കല്‍ സ്‌കറിയ തുടങ്ങിയവര്‍ പള്ളിയിലും പിതാക്കന്മാരുടെ കബറുകളിലും ധൂപപ്രാര്‍ത്ഥന നടത്തി.

സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍, വികാരി ഫാ. ജേക്കബ്‌ കൊച്ചുപറമ്പില്‍, സെമിനാരി മാനേജര്‍ ഫാ. വര്‍ഗീസ്‌ തെക്കേക്കര, ട്രസ്‌റ്റി അജി ജോസഫ്‌ ഓളങ്ങാട്ട്‌ എന്നിവരും സന്നിഹിതരായിരുന്നു.

Mangalam 25 Jan 2010

Be the first to comment on "തൃക്കുന്നത്ത്‌ പള്ളിയില്‍ ആരാധന സമാധാനപരം"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.