Aluva Thrikkunnath Seminary – News Updates

 

ആലുവ: തൃക്കുന്നത്ത് പള്ളിയിലെ ഓര്‍മപ്പെരുന്നാളാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു.

പെരുന്നാളാഘോഷങ്ങള്‍ സമാധാനപരമായി നടത്താന്‍ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പള്ളിതുറന്ന് കുര്‍ബാന നടത്താന്‍ അനുവാദം നല്‍കണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ ഓര്‍ത്തഡോക്‌സ്‌വിഭാഗം തയ്യാറായില്ല. ഇതിനെത്തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെ തുടങ്ങിയ ചര്‍ച്ച രാത്രി ഏഴുമണിവരെ നീണ്ടു.

കഴിഞ്ഞവര്‍ഷത്തെപ്പോലെ ഇരുവിഭാഗങ്ങള്‍ക്കും കബറില്‍ പ്രാര്‍ഥനനടത്താന്‍ തുല്യമായ സമയം അനുവദിക്കണമെന്നും സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ ഇരുവിഭാഗവും തയ്യാറാകണമെന്നും നിര്‍ദേശിച്ച് കളക്ടര്‍ എം. ബീന ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.

ഓര്‍മപ്പെരുന്നാളാഘോഷങ്ങള്‍ക്കായി 23ന് തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളി തുറന്നു പുരോഹിതന്മാര്‍ക്ക് കുര്‍ബാന നടത്താന്‍ അനുവാദം നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് യാക്കോബായ സഭ വ്യക്തമാക്കി.
Mathrubhumi :19 Jan 2010

Be the first to comment on "Aluva Thrikkunnath Seminary – News Updates"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.