ബല്‍ഫാസ്റ്റില്‍ ഏലിയാസ് ത്രിതിയന്‍ ബാവയുടെ ഓര്‍മ്മപ്പെരുന്നാളും ഇടവകദിനവും കൊണ്ടാടി

 

 

പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതിയന്‍ പാത്രിയര്‍ക്കിസ് ബാവയുടെ നാമധേയത്തിലുള്ള ബല്‍ഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ കാവല്‍ പിതാവായ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതിയന്‍ പാത്രിയര്‍ക്കിസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാളും ഇടവകദിനവും ഫെബ്രുവരി 5, 6 എന്നീ തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു.

 

 

ബല്‍ഫാസ്റ്റ് മാസ്സ്ഗ്രേവ് പാര്‍ക്ക് ഹോസ്പിറ്റല്‍ ചാപ്പലില്‍ അഭി.ഗീവര്‍ഗിസ് മോര്‍ കൂറിലോസ് തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ ഫെബ്രുവരി 5 വെള്ളിയാഴ്ച്ചസന്ധ്യാപ്രാര്‍ത്ഥനയും അഭി.തിരുമേനിയുടെ സുവിശേഷ ഘോഷണവും തുടര്‍ന്ന് കരിമരുന്നു പ്രയോഗവും ഉണ്ടായിരുന്നു.

 

 

ഫെബ്രുവരി 6 ശനിയാഴ്ച രാവിലെ 9:30ന് പ്രഭാതനമസ്ക്കാരവും തുടര്‍ന്ന്  അഭി.ഗീവര്‍ഗിസ് മോര്‍ കൂറിലോസ് തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ കുര്‍ബ്ബാനയും ഏലിയാസ് ത്രിതിയന്‍ ബാവായോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനയും അനുഗ്രഹ പ്രഭാഷണവും ആശീര്‍വാദവും നടന്നു. തുടര്‍ന്ന് നേര്‍ച്ചവിളമ്പും പെരുന്നാള്‍ സദ്യയും നടത്തപ്പെട്ടു. തുടര്‍ന്ന് സണ്ടേസ്‌കൂള്‍ വാര്‍ഷിക സമ്മേളനം അഭി:തിരുമേനി ഉദ്ഘാടനം നിര്‍വ്വഹിക്കുകയും കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും നടത്തപ്പെട്ടു. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് വികാരി തോമസ് പുതിയമഠത്തില്‍ അച്ചനും, സെക്രട്ടറി ഏലിയാസ്  പി. തോമസും, ട്രസ്റ്റി കെ.ഐ. ഗീവര്‍ഗിസും നേത്രിത്വം നല്കി.

 

 

Be the first to comment on "ബല്‍ഫാസ്റ്റില്‍ ഏലിയാസ് ത്രിതിയന്‍ ബാവയുടെ ഓര്‍മ്മപ്പെരുന്നാളും ഇടവകദിനവും കൊണ്ടാടി"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.