മലങ്കര ആര്‍ച്ച് ഡയോസിസിന്റെ ആഭിമുഖ്യത്തില്‍ പാത്രിയാര്‍ക്കാ ദിനവും പരിശുദ്ധ ഇഗാനിത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാളും

 

 

സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മലങ്കര ആര്‍ച്ച് ഡയോസിസിന്റെ ആഭിമുഖ്യത്തില്‍ പാത്രിയാര്‍ക്കാ ദിനവും പരിശുദ്ധ ഇഗാനിത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാളും സംയുക്തമായി വിവിധ റീജിയണുകളിലായി ആഘോഷിക്കുന്നു.ഭദ്രാസന മെത്രാപ്പൊലീത്ത ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ്, കോറെപ്പിസ്‌കോപ്പമാര്‍, വൈദികശ്രേഷ്ഠര്‍, ഭദ്രാസന ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

ട്രൈസ്റ്റേറ്റ് ഏരിയയിലുള്ള ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ഫിബ്രവരി 20 ശനിയാഴ്ച ലീന്‍ബ്രൂക്ക് സെന്റ്‌മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിലാണ് ആഘോഷ പരിപാടി.

അറ്റ്‌ലാന്റയിലുള്ള ഇടവകകളുടെ ആഭിമുഖ്യത്തില്‍ ഫിബ്രവരി 13 ശനിയാഴ്ച അറ്റ്‌ലാന്റ സെന്റ് മേരീസ് പള്ളിയിലാണ് പരിപാടി. ഷിക്കാഗോ, മിഷിഗണ്‍ മ്ഖലയിലുള്ള യാക്കോബായ-ക്‌നാനായ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് 13,14 തിയതികളില്‍ ആഘോഷ പരിപാടികള്‍ നടത്തും. സെന്റ്.മേരീസ് ക്‌നാനായ പള്ളിയിലാണ് പരിപാടി.

 

 

 

Be the first to comment on "മലങ്കര ആര്‍ച്ച് ഡയോസിസിന്റെ ആഭിമുഖ്യത്തില്‍ പാത്രിയാര്‍ക്കാ ദിനവും പരിശുദ്ധ ഇഗാനിത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാളും"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.