ന്യുയോര്‍ക്ക് വൈറ്റ് പ്ലെയിന്‍സ് പളളിയില്‍ രജതജൂബിലി കണ്‍വന്‍ഷന്‍ റജിസ്‌ട്രേഷന്‍ കിക്കോഫ് നടന്നു

 

 

ന്യുയോര്‍ക്ക്  വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പളളിയില്‍ നടന്ന രജതജൂബിലി കണ്‍വന്‍ഷന്‍ റജിസ്‌ട്രേഷന്‍ കിക്കോഫ് ശ്രദ്ധേയമായി.

ഇടവക ബിഷപ്പ് യല്‍ദോമോര്‍ തീത്തോസിന്റെ നേതൃത്വത്തില്‍  വിശുദ്ധകുര്‍ബാനയ്ക്ക് ശേഷമാണ് ചടങ്ങ് നടന്നത്. ഡോ മാത്യു വര്‍ഗീസ്, ജോസ് കുരിയപ്പുറം, ബാബുജേക്കബ് നടയില്‍, ജേക്കബ് മാത്യു എന്നിവര്‍ സ്‌പോണ്‍സര്‍മാരായി റജിസ്റ്റര്‍ ചെയ്തു.

തുടര്‍ന്ന് ഒട്ടനവധി കുടുംബങ്ങളുടെ റജിസ്‌ട്രേഷന്‍ നടന്നു. റവ.ഫാ.ദിലീഷ് ഏലിയാസ്, റവ.ഡീക്കന്‍ ജോയല്‍ ജോര്‍ജ്, ഫിലിപ്പ് സക്കറിയ, ജോബി ജോര്‍ജ്, സാബു ജേക്കബ്, ബിജു ചെറിയാന്‍, ജോര്‍ജ് കോരത്, ഐസക്ക്, സാജു പൗലോസ്, സുനില്‍ മഞ്ഞിനിക്കര എന്നിവര്‍ നേതൃത്വം നല്‍കി.

 

Be the first to comment on "ന്യുയോര്‍ക്ക് വൈറ്റ് പ്ലെയിന്‍സ് പളളിയില്‍ രജതജൂബിലി കണ്‍വന്‍ഷന്‍ റജിസ്‌ട്രേഷന്‍ കിക്കോഫ് നടന്നു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.