മോർ ദിവന്നാസിയോസ് മിഖായേൽ മിഷന്റെ ചെന്നിത്തല യൂണിറ്റ് ഓഫീസിന്റെയും ചാരിറ്റി പ്രവർത്തനങ്ങളുടെയും ഉത്ഘാടനം നിർവഹിച്ചു.

ചെന്നിത്തല :മോർ ദിവന്നാസിയോസ് മിഖായേൽ മിഷന്റെ ചെന്നിത്തല യൂണിറ്റ് ഓഫീസിന്റെയും ചാരിറ്റി പ്രവർത്തനങ്ങളുടെയും ഉത്ഘാടനം റവ: ഫാ: ജോർജ് പെരുമ്പട്ടത് നിർവഹിച്ചു. ചെന്നിത്തല ഹോറേബ് ഇടവക വികാരി റവ: ഫാ: അരുൺ ബോസ് ആശംസകൾ അറിയിക്കുകയും നിർധന രോഗികൾക്കുള്ള സഹായങ്ങൾ വിതരണം ചെയ്യുകയും ചെയ്തു, ചെന്നിത്തല ഹോറേബ് ഇടവകാംഗവും കുന്നന്താനം സെന്റ് പീറ്റേഴ്‌സ് ഇടവക വികാരിയുമായ റവ: ഫാ: റോജൻ പി രാജൻ ആശംസകൾ അറിയിക്കുകയും മികച്ച വിദ്യാഭ്യാസ നേട്ടങ്ങൾ കൈവരിച്ച സനീഷ് സജി തോമസ് – (ചെന്നിത്തല ഹോറേബ് ഇടവകാംഗം ), ലിയ എലിസബത്ത് (കായംകുളം കദിശാ പള്ളി ഇടവകാംഗം) എന്നിവരെ അനുമോദിക്കുകയും ചെയ്തു. മിഷന്റെ പ്രസിഡന്റ് ശ്രീ ജേക്കബ് വർഗീസ് അധ്യക്ഷനായിരുന്നു. മിഷന്റെ വൈസ് പ്രസിഡണ്ട് ശ്രീ ജോസ് വര്ഗീസ്, നടയിൽ സ്വാഗതം ആശംസിക്കുകയും ട്രസ്റ്റി ശ്രീ വിനോദ് ഏലിയാസ് കൃതജ്ഞത അറിയിക്കുകയും ചെയ്തു. മിഷന്റെ അംഗമായ ജോർജ് തോമസ് അർത്തികുളങ്ങരയും റ്റീമും ഗാന ശുശ്രുഷ നിവഹിച്ചു. മിഷന്റെ സെക്രട്ടറി ശ്രീ വർഗിസ് ചാക്കോ, മിഷന്റെ സ്ഥാപകാംഗങ്ങളായായ ശ്രീ അലക്സാണ്ടർ, കിണറ്റുകരയിൽ,ശ്രീ വി പി തോമസ് വടക്കേത്തലക്കൽ, ശ്രീ വർഗീസ് ജോർജ് മന്നാകുഴിയിൽ, ശ്രീ ജോർജ് തോമസ് അർത്തികുളങ്ങര എന്നിവർ നേതൃത്വം നൽകി. കൂടാതെ ചെന്നിത്തല, കായംകുളം, അയിരൂർ, മെഴുവേലി, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നായി അംഗങ്ങളും അഭ്യുദയകാംക്ഷികളും യോഗത്തിൽ പങ്കെടുത്തു.

No announcement available or all announcement expired.