Puthenkurish Convention Day 05

ഹൃദയവിശുദ്ധിക്ക് ആത്മവിശകലനം നടത്തണം – മാര്‍ അന്തോണിയോസ്

 

ഹൃദയവിശുദ്ധി കൈവരിക്കാന്‍ മനുഷ്യന്‍ ആത്മവിശകലനം നടത്തി ദൈവചിന്തയുള്ളവരാകണമെന്ന് യാക്കോബ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടന്നുവരുന്ന അഖില മലങ്കര സുവിശേഷയോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഹൃദയവിശുദ്ധിയിലൂടെ ദൈവത്തിലേക്ക് അടുക്കാമെന്നും അനീതികൊണ്ട് സത്യത്തെ നേരിടുന്നതിലൂടെ ദൈവകോപമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, ഫാ. ജോസഫ് പുത്തന്‍പുര, ഫാ. ഇ.സി. വര്‍ഗീസ് കോര്‍ എപ്പിസേ്കാപ്പ എന്നിവര്‍ പ്രസംഗിച്ചു. മെത്രാപ്പോലീത്തമാരായ ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ്, ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ്, മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ്, കുര്യാക്കോസ് മാര്‍ യൗസേബിയൂസ്, ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ്, ഏലിയാസ് മാര്‍ അത്താനാസിയോസ്, ഡോ. ആല്‍ബര്‍ട്ട് റൗഹ് എന്നിവര്‍ പ്രസംഗിച്ചു.

Be the first to comment on "Puthenkurish Convention Day 05"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.