മഞ്ഞനിക്കര ദയറായില്‍ പരി. ഏലിയാസ്‌ തൃതീയന്‍ ബാവായുടെ ദുഃഖ്‌റോനോ പെരുന്നാള്‍

ഇഗ്നാത്തിയോസ്‌ ദയറായില്‍ കബറടങ്ങിയിരിക്കുന്ന ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ ദുഃഖ്‌റോനോ പെരുന്നാള്‍ ഫെബ്രുവരി അഞ്ചു മുതല്‍ 11 വരെ മഞ്ഞനിക്കര ദയറായില്‍ നടക്കും.

 

മഞ്ഞനിക്കര ദയറാതലവന്‍ മാര്‍ ദീവന്നാസിയോസ്‌ ഗീവര്‍ഗീസ്‌ മെത്രാപ്പോലീത്ത ചെയര്‍മാനായും മഞ്ഞനിക്കര ദയറായുടെ സഹായമെത്രാപ്പോലീത്ത മാര്‍ അത്താനാസിയോസ്‌ ഗീവര്‍ഗീസ്‌ വൈസ്‌ ചെയര്‍മാനായും ടി.യു. കുരുവിള എം.എല്‍.എ. ജനറല്‍ കണ്‍വീനറായും റവ. ജേക്കബ്‌ തോമസ്‌ കോറെപ്പിസ്‌കോപ്പ മാടപ്പാട്ട്‌ കണ്‍വീനറായും ബിനു വാഴമുട്ടം പബ്ലിസിറ്റി കണ്‍വീനറായുമുള്ള വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു.

 

പാത്രിയര്‍ക്കീസ്‌ ബാവായുടെ അപ്പോസ്‌തോലിക പ്രതിനിധിയും വിദേശ തീര്‍ഥയാത്രാ സംഘങ്ങളും പെരുന്നാളില്‍ സംബന്ധിക്കും. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവായും അന്ത്യോഖ്യാ സിംഹാസനത്തിനുകീഴിലുള്ള യാക്കോബായ സുറിയാനിസഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പെരുന്നാളില്‍ പങ്കെടുക്കും.

 

ഫെബ്രുവരി 10ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഓമല്ലൂര്‍ കുരിശിങ്കല്‍ എത്തിച്ചേരുന്ന ഏഷ്യയിലെ ഏറ്റവും വലിയ കാല്‍നട തീര്‍ഥയാത്രാ സംഘങ്ങളെ സഭയിലെ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തില്‍ സ്വീകരിച്ച്‌ വി. കബറിങ്കലേക്ക്‌ ആനയിക്കും. തുടര്‍ന്ന്‌ സന്ധ്യാപ്രാര്‍ഥനയും പൊതുസമ്മേളനവും നടക്കും. രാത്രി മുഴുവന്‍ അഖണ്ഡ പ്രാര്‍ഥനയും ശ്രേഷ്‌ഠ കാതോലിക്കാബാവായുടെയും പരി. സിംഹാസന പ്രതിനിധിയുടെയും സഭയിലെ മെത്രാപ്പോലീത്തമാരുടെയും കാര്‍മികത്വത്തില്‍ രാവിലെ 5.30നും 8.30നും വി. കുര്‍ബാനയും ഉണ്ടായിരിക്കും.

Be the first to comment on "മഞ്ഞനിക്കര ദയറായില്‍ പരി. ഏലിയാസ്‌ തൃതീയന്‍ ബാവായുടെ ദുഃഖ്‌റോനോ പെരുന്നാള്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.