നിരണം ഭദ്രാസന ഗോസ്പൽ ടീമിന്റെ ധ്യാനയോഗം തിരുവല്ല മഴുവങ്ങാട് പള്ളിയിൽ വച്ച് നടത്തി.

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനത്തിലെ ഗ്രിഗോറിയൻ ഗോസ്പൽ ടീമിന്റെ നേതൃത്വത്തിൽ, മാസത്തിലെ രണ്ടാം വെള്ളിയാഴ്ചതോറും നടത്തിവരാറുള്ള ധ്യാനയോഗം തിരുവല്ല മഴുവങ്ങാട് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ വച്ച് നടത്തി.

വികാരി റവ.ഫാ.എം.ജെ.ദാനിയേൽ മായര ഉദ്ഘാടനം ചെയ്തു. ഒരു ക്രിസ്തീയ കുടുംബത്തിനുണ്ടായിരിക്കേണ്ട മൂന്നു പ്രത്യേകതകളെപ്പറ്റി, വി.ലൂക്കോസ് 10:38-42 വരെയുളള വാക്യങ്ങളെ അടിസ്ഥാനമാക്കി റവ.ഫാ.ജിതിൻ.എ.സ്റ്റീഫൻ, ചെന്നിത്തല ധ്യാനം നയിച്ചു. റവ.ഫാ.അനീഷ്.റ്റി.വർഗ്ഗീസ്, റവ.ഫാ.റെജി മാത്യു, റവ.ഫാ.റോജൻ.പി.രാജൻ, റവ.ഡീ.ഗീവർഗ്ഗീസ് കോശി എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. റവ.ഫാ.മാത്യു ഫിലിപ്പ് സന്നിഹിതനായിരുന്നു.

 



 



(adsbygoogle = window.adsbygoogle || []).push({});

Be the first to comment on "നിരണം ഭദ്രാസന ഗോസ്പൽ ടീമിന്റെ ധ്യാനയോഗം തിരുവല്ല മഴുവങ്ങാട് പള്ളിയിൽ വച്ച് നടത്തി."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.