പൂതംകുറ്റി പള്ളിയില്‍ വചനിപ്പ് പെരുന്നാള്‍

 

പൂതംകുറ്റി സെന്റ് മേരീസ് പള്ളിയില്‍ വചനിപ്പ് പെരുന്നാളും ശിലാസ്ഥാപന പെരുന്നാളും 21 മുതല്‍ 25 വരെ നടക്കും. ഇതോടനുബന്ധിച്ച് ത്രിദിന വിശുദ്ധീകരണധ്യാനം, യുവജനധ്യാനം, വിശുദ്ധ കുര്‍ബാനാനുഭവധ്യാനം എന്നിവ ഉണ്ടാകും.

 

ഞായറാഴ്ച രാവിലെ 8.15ന് വിശുദ്ധകുര്‍ബാന, 10.15ന് ഫാ. ഏല്യാസ് കൈപ്പറമ്പാട്ട് പെരുന്നാളിന് കൊടിയേറ്റും. തുടര്‍ന്ന് നടക്കുന്ന സണ്ടേ സ്‌കൂള്‍ രക്ഷാകര്‍തൃസമ്മേളനം സണ്ടേസ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ പി.വി. ജേക്കബ് ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ.വി. എല്‍ദോ അധ്യക്ഷനാകും. ഉച്ചയ്ക്ക് ശേഷം രണ്ടിന് വേദപാരായണയജ്ഞം. വൈകീട്ട് 7ന് സന്ധ്യാപ്രാര്‍ഥന.

 

 

തിങ്കളാഴ്ച രാവിലെ 9.30ന് ആരംഭിക്കുന്ന ത്രിദിന വിശുദ്ധീകരണ ധ്യാനം ഏല്യാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ടൈറ്റസ് വര്‍ഗീസ് തേയ്ക്കാനത്ത് കോര്‍ എപ്പിസ്‌ക്കോപ്പ അധ്യക്ഷനാകും. ഫാ. എല്‍ദോസ് പാലകുന്നേല്‍, സിസ്റ്റര്‍ എസ്തിന എന്നിവര്‍ ധ്യാനത്തിന് നേതൃത്വം നല്‍കും. വൈകീട്ട് 6ന് സന്ധ്യാപ്രാര്‍ഥന, തുടര്‍ന്ന് സുവിശേഷ പ്രസംഗം.

 

ചൊവ്വാഴ്ച വൈകീട്ട് 7ന് ഫാ. എല്‍ദോസ് പാലയിലിന്റെ നേതൃത്വത്തില്‍ യുവജനധ്യാനം. ബുധനാഴ്ച വൈകീട്ട് 7ന് ഫാ. പോള്‍ ഏല്യാസിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനാനുഭവ ധ്യാനം. വ്യാഴാഴ്ച രാവിലെ 8.30ന് ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ച എന്നിവ ഉണ്ടാകും.

 

 

 

Be the first to comment on "പൂതംകുറ്റി പള്ളിയില്‍ വചനിപ്പ് പെരുന്നാള്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.