മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയ്ക്കു യുകെയില്‍ പുതിയ റീജിയണല്‍ കൗണ്‍സില്‍ നിലവില്‍ വന്നു

മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയ്ക്കു യുകെയില്‍ പുതിയ റീജിയണല്‍ കൗണ്‍സില്‍ നിലവില്‍ വന്നു. ലണ്ടന്‍ ബഥേനല്‍ ഗ്രീനിലുള്ള സെന്റ്. ജോണ്‍സ് പള്ളിയില്‍ യുകെ പാത്രിയര്‍ക്കല്‍ വികാരി ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്തത്. വെദിക സെക്രട്ടറിയായി ഫാ. രാജു ചെറുവള്ളിലിലനെയും യുകെ റീജിയണല്‍ സെക്രട്ടറിയായി ഫാ. ഗീവര്‍ഗീസ് തണ്ടായത്തിനെയും ജോയിന്റ് സെക്രട്ടറിയായി രാജു വേലംകാലയെയും ട്രഷററായി ജിബി ആന്‍ഡ്രൂസിനെയും തെരഞ്ഞെടുത്തു.

 

 

മറ്റു കൗണ്‍സില്‍ അംഗങ്ങള്‍:എബി കുര്യാക്കോസ് (ലെസ്റ്റര്‍), എബ്രഹാം സാബു മാമ്പറമ്പില്‍ (ലിവര്‍പൂള്‍), ബോബന്‍ മാത്യു (ബേസില്‍സ്റ്റോക്ക്), ഡിജി മര്‍ക്കോസ് (പോര്‍ട്ട്‌സ്മൗത്ത്), ബിനോയ് വര്‍ഗീസ് (ഓക്‌സ്ഫഡ്), ബെന്നി എബ്രാം (നോര്‍ത്താംപ്ടണ്‍), ജേക്കബ് കോശി (മാഞ്ചസ്റ്റര്‍), വര്‍ഗീസ് ജേക്കബ് (ബ്രിസ്റ്റോള്‍), നിതീഷ് മത്തായി (പീറ്റര്‍ബറോ), പ്രിയേഷ് മാത്യു (ഈസ്റ്റ്‌ബോര്‍ണ്‍), പീറ്റര്‍ തോമസ് (ലീഡ്‌സ്) പൗലോസ് കാക്കശ്ശേരി (ലണ്ടന്‍), സാജന്‍ ജോര്‍ജ് (ന്യൂകാസില്‍), ബേസില്‍ കുര്യാക്കോസ് (ലണ്ടന്‍ഡെറി), ാ. തോമസ് പുതിയാമഠം, ഫാ. പീറ്റര്‍ കുര്യാക്കോസ്

 

ഇവരെക്കൂടാതെ യുകെയില്‍ പുതിയയായി ആരംഭിക്കുന്ന കോണ്‍ഗ്രിഗേഷനില്‍നിന്നും ഓരോ ഓംഗങ്ങളെയും തിരഞ്ഞെടുക്കും. യു.കെ റീജ്യന്റെ കുടുംബസംഗമം സെപ്തംബര്‍ 11, 12 തീയതികളില്‍ ബെല്‍ഫാസ്റ്റ് സെന്റ് ഇഗ്‌നാത്തിയോസ് പള്ളിയില്‍ നടത്തും. ഇതുസംബന്ധിച്ച കൗണ്‍സില്‍ അംഗങ്ങളുടെയും ബെല്‍ഫാസ്റ്റ് പള്ളി മാനെജിങ് കമ്മിറ്റി അംഗങ്ങളുടെയും സംയുക്ത യോഗം ജൂണ്‍ 19 ന് നടക്കും.

Be the first to comment on "മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയ്ക്കു യുകെയില്‍ പുതിയ റീജിയണല്‍ കൗണ്‍സില്‍ നിലവില്‍ വന്നു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.