സ്വാര്‍ഡ്സ് യാക്കോബായ പള്ളി യില്‍ പരിശുദ്ധ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മ പെരുനാള്‍

സ്വാര്‍ഡ്സ് സെന്റ്. ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍  ഇടവകയുടെ കാവല്‍ പിതാവ് മഞ്ഞിനിക്കര ദയറയില്‍കബറടങ്ങിയ പരിശുദ്ധ മോറാന്‍ മോര് ഇഗ്നാത്തിയോസ്ഏലിയാസ്‌ തൃതിയന്‍ പത്രിയര്‍ക്കിസ് ബാവയുടെ 81- ↄo മത് ഓര്‍മ്മ പെരുനാളും ആലുവയില്‍ കബറട ങ്ങിയ പരിശുദ്ധ പൗലോസ്‌ മോര്‍ അത്താനാസിയോസ് വലിയ തിരുമേനിയുടെ 60- ↄoമത് ഓര്‍മ്മ പെരുനാളും, സംയുക്തമായി 2013 ഫെബ്രുവരി 8,9 വെള്ളി,ശനി തിയതികളില്‍ ആഘോഷിച്ചു. 2013 ഫെബ്രുവരി 8 – ↄo തിയതി വെള്ളിയാഴ്ച വൈകുന്നേരം 6 നു സന്ധ്യാപ്രാര്‍ത്ഥനയും 7 മണിക്ക് സുവിശേഷ പ്രസംഗവും ഉണ്ടായിരുന്നു. 9- ↄoതിയതി ശനിയഴ്ച രാവിലെ 9. 45 നു സ്വാര്‍ഡ്സ് ചര്‍ച്ച് റോഡിലുള്ള സെന്റ് കൊളംബസ് ദേവാലയത്തില്‍ കോടി ഉയര്‍ത്തല്‍ തുടര്‍ന്ന് 10.നു പ്രഭാതനമസ്കാരവും10.45നുഫാദര്‍.തോമസ്‌പുതിയാമഠത്തിന്‍റെ മുഖ്യകര്‍മ്മികത്വത്തില്‍വി.കുര്‍ബാനയും, തുടര്‍ന്നു പരിശുദ്ധ പിതാക്കന്മാരുടെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥ നയും ഫാ: ബിജു പാറേക്കട്ടില്‍ പെരുന്നാള്‍ സന്ദേശം നല്‍കി തുടര്‍ന്നു പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച സദ്യ, എന്നിവ ഉണ്ടായിരുന്നു  പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മ പെരുനാ ളിലും വി.കുര്‍ബാന യിലും സ്വാര്‍ഡ്സ്യിലും പരിസര പ്രദേശങ്ങളിലും ഉള്ള നുറുകണക്കിന് സുറിയാനി ക്രിസ്ത്യാനിക ള്‍ സംബന്ധിച്ച് അനുഗ്രഹിതരകുവാന്‍ എത്തിച്ചേര്‍ന്നു. എല്ലാ വിശ്വാസി കളോടും ഇടവകയുടെ പേരില്‍ ഫാദര്‍ തോമസ്‌ പുതിയാമ ഠo നന്ദി രേഖപ്പെടുത്തി. പെരുന്നാള്‍ ചടങ്ങുകള്‍ക്ക്ഫാ.തോമസ്‌പുതിയാമഠം, ഫാ:. ബിജു പാറേക്കട്ടില്‍., തോമസ്‌ കുട്ടി ചെറിയാന്‍ , തുടങ്ങിയവര്‍ നേത്രുത്വം നല്‍കി.

 

Be the first to comment on "സ്വാര്‍ഡ്സ് യാക്കോബായ പള്ളി യില്‍ പരിശുദ്ധ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മ പെരുനാള്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.