യാക്കോബായ സുറിയാനി സഭയുടെ വിദ്യാര്‍ഥി പ്രസ്ഥാനം ലിവര്‍പൂള്‍ ഇടവകയില്‍ ആരംഭിച്ചു

 

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു. കെ മേഖല കേന്ദ്രീകരിച്ചു രുപം കൊടുത്തിരിക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ലിവര്‍പൂള്‍ യൂണിറ്റ് (JSOCSM) ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ രൂപീകരിച്ചു. ഫെബ്രുവരി 9 നു ശനിയാഴ്ച രാവിലെ വി. കുര്‍ബാനാനന്തരം  ഫാ. എല്‍ദോസ് വട്ടപ്പറമ്പിലിന്റെ നേതൃത്വത്തില്‍ ഇതിന്റെ ഔപചാരികമായ ഉല്‍ഘാടനം നിര്‍വഹിച്ചു. യു. കെ മേഖലയിലെ വിദ്യാര്‍ഥികളുടെ ആത്മീയമായ ഉന്നമനം ലക്ഷ്യമാക്കി ആരംഭിച്ചിരിക്കുന്ന ഈ പ്രസ്ഥാനം യുകെ മേഖലയിലുള്ള എല്ലാ ഇടവകകളിലും പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്.

 

യു.കെ യില്‍ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന യാക്കോബായ സഭാ വിശ്വാസികളായ വിദ്യാര്‍ഥികളെ ഏകോപിപ്പിച്ചുകൊണ്ട് അവരുടെ സൗഹൃദം വളര്‍ത്തുവാനും,  അവരുടെ വിദ്യാഭ്യാസത്തിനും സമ്പന്നതയ്ക്കുമൊപ്പം ദൈവസ്‌നേഹവും കുടുംബ ബന്ധങ്ങളുടെ മൂല്യവും മനസിലാക്കുവാനും അവരുടെ ആത്മീയമായും ഭൗതീകവുമായ പരിധികളും പരിമിതികളും അവര്‍ക്കു മനസിലാക്കുവാനും അതോടൊപ്പം പരി. സഭയുടെ ചരിത്രം, പാരമ്പര്യം, മൂല്യം മുതലായവ പഠിക്കുവാനും അതോടൊപ്പം തനിക്കു ദൈവം തന്നിരിക്കുന്ന കഴിവ് എന്തെന്നു തിരിച്ചറിയുവാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പരിപാടികള്‍ വരും ദിവസങ്ങളില്‍ ആസൂത്രണം ചെയ്തു നടപ്പാക്കുമെന്നു ഉല്‍ഘാടനവേളയില്‍ ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ അറിയിച്ചു.

ലിവര്‍പൂള്‍ യൂണിറ്റിന്റെ പ്രസിഡന്റായി വികാരി ഫാ. പീറ്റര്‍ കുര്യാക്കോസും യൂണിറ്റ് കോ ഓര്‍ഡിനേറ്ററായി അഖില്‍ രാജുവിനേയും, എഡിറ്ററായി അരുണ്‍ ജോര്‍ജിനേയും, സെക്രട്ടറിയായി അനുജാ മേരി കുര്യാക്കോസിനെയും തെരെഞ്ഞടുത്തു.

 

Be the first to comment on "യാക്കോബായ സുറിയാനി സഭയുടെ വിദ്യാര്‍ഥി പ്രസ്ഥാനം ലിവര്‍പൂള്‍ ഇടവകയില്‍ ആരംഭിച്ചു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.