പരി.യാക്കോബായ സുറിയാനി സഭയുടെ ദൈവാലയം വാഗ്ഗ വാഗ്ഗയില്‍

 

പരി.യാക്കോബായ സുറിയാനി സഭയുടെ ദൈവാലയം വാഗ്ഗ വാഗ്ഗയില്‍ ,ഓസ്ട്രേലിയ  ഇ മാസം 9 നു (മാര്‍ച്ച്‌ 9) കോതമങ്കലത്ത് മര്ത്തോമന്‍ ചെറിയ പള്ളിയില്‍ കബര്‍ അടങ്ങിയിരിക്കുന്ന മഹാ പരി . യല്‍ദോ മാര്‍ ബസ്സേലിയോസ് ബാവയുടെ നാമത്തില്‍ ആരംഭിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളായ ദൈവമക്കള്‍ ജോലിക്കായി ഇവിടെ എത്തിച്ചേരുകയും ഇപ്പോള്‍ അവരുടെ ആത്മിക ഉന്നമനത്തിനും പിതാക്കന്മാര്‍ പഠിപ്പിച്ച സത്യവിശ്വാസത്തിന്റെ ദീപശിഖ തങ്ങളുടെ തലമുറകള്‍ക്കും പകര്‍ന്നു നല്ക്കുവനായി അവര്‍ കൂട്ടായി ആലോചിക്കുകയും പരി സഭയുടെ ഓസ്ട്രേലിയയിലെ പാട്രിയാര്‍ക്കല്‍ വികാരിയായ അഭി പൌലോസ് മോര്‍ ഐരേനിയോസ് തിരുമേനിക്ക് അപേക്ഷ കൊടുക്കുകയും അതിന്റെ ഫലമായി അവിടുത്തെ ദൈവമക്കളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുവനായി ബഹുമാനപ്പെട്ട ബോബി തോമസ്‌ കാശിശയെ അഭി  തിരുമേനി  ചുമതലപ്പെടുത്തുകായും ചെയ്തു .എല്ലാമാസവും മൂന്നാമത്തെ ശനിയാഴ്ച വാഗ്ഗ വഗ്ഗയിലെ കോപ്ടിക് ഓര്‍ത്തഡോക്‍സ്‌ ദൈവാലയത്തില്‍ വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനും അനുവാദം കൊടുത്തു അനുഗ്രഹിക്കുകയും ചെയ്തു . കോപ്ടിക് സഭയുടെ സിഡ്നിയിലെ അഭി ഡാനിയേല്‍ തിരുമേനിയുമായി അഭി പൌലോസ് മോര്‍ ഐരേനിയോസ് തിരുമേനി കാണുകയും കോപ്ടിക് സഭയുടെ ദൈവലയങ്ങള്‍ ഉപയോഗിക്കുന്നതിനു സന്തോഷത്തോടെ അനുവദിക്കുകയും ചെയ്തു .60 ഓളം വിശ്വാസികള്‍ വി ആരാധനയില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു. യേല്‍ ദോ ബവയോടും കന്യക മറിയം അമ്മയോടുമുള്ള പ്രതേക പ്രാര്ത്ഥനയും നടത്തപ്പെട്ടു . വിശുദ്ധ കുര്‍ബനക്ക് ശേഷം അഭി. തിരുമേനിയുടെ അനുഗ്രഹ കല്പന വായിച്ചു .അതിനു ശേഷം നടന്ന മീറ്റിംഗില്‍ നിന്നും എ പള്ളിയുടെ നടത്തിപ്പിലെക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു .

 

ബോബിഅച്ചന്‍ പ്രസിഡന്റും , ജോണ്‍സന്‍  ജോണ്‍  വൈസ്  പ്രസിഡന്റു, ജെറിന്‍ പി എബ്രഹാം സെക്രട്ടറി, യേല്‍ദോ മാത്യു  ജോയിന്റ്   സെക്രട്ടറി, ജോജി ഫിലിപ്പ്  ട്രസ്റ്റി , ബാബു മാര്‍ക്കോസ്  ജോയിന്റ്ട്രസ്റ്റി . കമ്മിറ്റി അംഗങ്ങളായി സാജന്‍ കുരിയാക്കോസ്, ലിജിന്‍ ജെയിംസ് , ജിജോ മോന്‍  കുര്യാക്കോസ്, ട്രൈസി ബാബു എന്നിവരെ തിരഞ്ഞെടുത്തു .പരി അന്തിയോക്യ സിംഹസനതോടും പരി പാത്രിയര്‍ക്കിസ് ബാവായോടും ശ്രേഷ്ട്ട കാതോലിക്ക ബാവായോടും ഉള്ള നന്ദിയും കൂറും വിധേയാത്വവും ഏറ്റുപറയുകയും ചെയ്തു .

Be the first to comment on "പരി.യാക്കോബായ സുറിയാനി സഭയുടെ ദൈവാലയം വാഗ്ഗ വാഗ്ഗയില്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.