പരി.യാക്കോബായ സുറിയാനി സഭക്ക് ആസ്ട്രേലിയയിൽ പുതിയ ആരാധന കേന്ദ്രം

കര്‍ത്താവ് അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു: “വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം” എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: “എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ. ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം; എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽ നിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” പരി യാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ സഭ ആസ്ട്രേലിയയിൽ ന്യുസൗത്ത് വെയിൽസിലെ ഓറഞ്ച് എന്ന സബർബിൽ വി ആരാധന തുടങ്ങുന്ന വിവരം എല്ലാവരെയും സന്തോഷത്തോSaveടെ അറിയിക്കുന്നു. ഇനി മുതൽ എല്ലാ മാസവും ഇവിടെ വി ആരാധന ഉണ്ടായിരിക്കുന്നതാണ് .സിഡ്നി സെന്റ്‌ മേരിസ് യാക്കോബായ പള്ളിയുടെ വികാരി ബഹുമാനപ്പെട്ട ഫാദർ ജോസഫ്‌ കുന്നപ്പിള്ളിൽ അച്ഛനെ അഭി പൗലോസ്‌ മോർ ഐറേനിയോസ് തിരുമേനി പുതിയ ദൈവാലയത്തിന്റെ വികാരി ആയി നിയമിച്ചു .സിഡ്നി സെന്റ്‌ ജോർജ് യാക്കോബായ പള്ളി വികാരി ബഹുമാനപ്പെട്ട ഗീവർഗീസ്‌ കുഴിവേലിൽ അച്ഛൻ പ്രഥമ കുർബാന അർപ്പിക്കുന്നതാണ്.എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

 

കൂടുതൽ വിവരങ്ങൾക്ക്

ഫാദർ ജോസഫ്‌ കുന്നപ്പിള്ളിൽ 0470294922

മി .ജോഷി വർഗീസ്‌

മി.നിഖിൽ ജേക്കബ്‌

 

First Holy Qurbono on 21/09/2013 Saturday Morning

Prayer           9.00 am

Holy Qurbana 9.30 am

Address 77 Kite St,Orange ,NSW’2800

Be the first to comment on "പരി.യാക്കോബായ സുറിയാനി സഭക്ക് ആസ്ട്രേലിയയിൽ പുതിയ ആരാധന കേന്ദ്രം"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.