എറണാകുളം-മഞ്ഞനിക്കര ബസ് തുടങ്ങി

 

കെ.എസ്.ആര്‍.ടി.സി. എറണാകുളത്തുനിന്ന് മഞ്ഞനിക്കര ദയറയിലേക്ക് ബസ് സര്‍വീസ് തുടങ്ങി. രാവിലെ 5.30ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന വണ്ടി മണീട് വഴി, പിറവം, കോട്ടയം, തിരുവല്ല വഴി 10.30ന് പത്തനംതിട്ട മഞ്ഞനിക്കരയിലെത്തും.

വ്യാഴാഴ്ച രാവിലെ കന്നിയാത്രയില്‍ മണീടിലെത്തിയ വണ്ടിക്ക് പള്ളിപ്പടിയില്‍ ഇടവകക്കാര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി. പള്ളി ട്രസ്റ്റിമാരായ ടി.പി. വര്‍ഗീസ്, ടി.എ. ജോര്‍ജ്, ഡി.സി.സി. സെക്രട്ടറി എന്‍.പി. പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

മഞ്ഞനിക്കര ദയറയില്‍ പെരുന്നാള്‍ നടക്കുന്ന സമയത്തുതന്നെ ഇതുവഴി വണ്ടി അനുവദിച്ചു കിട്ടുന്നതിനായി ഇടവക്കാര്‍ ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ദയറയില്‍ നിന്ന് ഉച്ചതിരിഞ്ഞ് 2.30ന് വണ്ടി എറണാകുളത്തേക്ക് മടങ്ങും.

 

 

Be the first to comment on "എറണാകുളം-മഞ്ഞനിക്കര ബസ് തുടങ്ങി"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.