അബര്‍ഡീനില്‍ മഞ്ഞനിക്കര ബാവയുടെയും പെരുമ്പള്ളി തിരുമേനിയുടെയും ഓര്‍മപ്പെരുനാള്‍ ആഘോഷിച്ചു

 

 

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മഞ്ഞനിക്കര ദയറയില്‍ കബറടങ്ങിയ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ എഴുപത്തെട്ടാം ദുഖ്‌റാനോയും പുരമ്പള്ളി സിംഹാസനപ്പള്ളിയില്‍ കബറടങ്ങിയ എപ്പിസ്‌കോപ്പല്‍ സുനഹദോസിന്റെ മുന്‍ സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായിരുന്ന പെരുമ്പള്ളി ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസിന്റെയും ഓര്‍മയും സംയുക്തമായ ഫിബ്രുവരി 21ന് ആഘോഷിച്ചു.

 

 

അബര്‍ഡീന്‍ മാസ്ട്രിക് ഡ്രൈവിലുള്ള സെന്റ് ക്ലെമന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ പ്രഭാത നമസ്‌കാരവും തുടര്‍ന്ന് ഫാ. ഗീവര്‍ഗീസ് തണ്ടായത്തിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും പിതാക്കന്‍മാരോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയും ധൂപപ്രാര്‍ഥനയും ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച എന്നിവയും ഉണ്ടായിരുന്നു.

 

യാക്കോബായ സഭയിലെ യുവ വൈദികനും വൈദിക സെമിനാരിയിലെ അധ്യാപകനുമായിരുന്ന ഫാ. ചെറിയാന്‍ കോട്ടയിലിന്റെ ആകസ്മിക മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു.

 

ശ്ലീഹന്മാരുടെ തലവനായ പരിശുദ്ധ മ പതോസിന്റെയും അദ്ദേഹം അന്ത്യോക്യയില്‍ സിംഹാസനം സ്ഥാപിച്ചതിന്റെയും ഓര്‍മ ഇടവകമ അനുസ്മരിച്ചു. ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷ നായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയ്ക്കു വേണ്ടിയും കിഴക്കിന്റെ ശ്രേഷ്ഠ കാതോലിക്ക ആബുന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമനു വേണ്ടിയും സഭയിലെ എല്ലാ ിതാക്കന്മാര്‍ക്കു വേണ്ടിയും പ്രത്യേക പ്രാര്‍ഥ നടത്തി.

 

 

 

Be the first to comment on "അബര്‍ഡീനില്‍ മഞ്ഞനിക്കര ബാവയുടെയും പെരുമ്പള്ളി തിരുമേനിയുടെയും ഓര്‍മപ്പെരുനാള്‍ ആഘോഷിച്ചു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.