ഓക്‌സ്‌ഫോര്‍ഡ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍

 

ാക്‌സ്‌ഫോര്‍ഡ്: ഓക്‌സ്‌ഫോര്‍ഡ് സെന്റ് പീറ്റര്‍ ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ വിശുദ്ധ പത്രോസ്, പൗലോസ്, മാര്‍ത്തോമാ എന്നീ ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുനാള്‍ സംയുക്തമായി ആഘോഷിക്കുന്നു.

 

 

ജൂലായ് മൂന്നിന് രാവിലെ 9 ന് മാസ്റ്റണ്‍ റോഡിലുള്ള സെന്റ് മിഖായേല്‍ സെന്റ് ഓള്‍ എയഞ്ചല്‍സ് പള്ളിയില്‍ എത്തിച്ചേരുന്ന പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയെ ഇടവക വികാരി ഫാ. ഗീവറുഗീസ് തണ്ടായത്തിന്റെ നേതൃത്വത്തില്‍ പള്ളി ഭരണ സമിതിയംഗങ്ങളും വിശ്വാസികളും ചേര്‍ന്നു സ്വീകരിക്കും.

 

9.15 ന് പ്രഭാത നമസ്‌കാരവും 10 മണിക്ക് അഭിവന്ദ്യ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും വിശുദ്ധ ശ്ലീഹന്മാരോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും അഭിവന്ദ്യ തിരുമേനിയുടെ വചന പ്രഘോഷണവും തുടര്‍ന്ന് പാരമ്പര്യമായി നടത്തി വരുന്ന പ്രദക്ഷിണവും ആശീര്‍വാദം, നേര്‍ച്ച എന്നിവയും ഉണ്ടായിരിക്കും . തുടര്‍ന്ന് സ്‌നേഹ വിരുന്നോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ അവസാനിക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: എബി കുര്യന്‍ (സെക്രട്ടറി) 07961541121, ഫിലിപ്പ് ജേക്കബ് (ട്രഷറര്‍) 07861398606

 

 

Be the first to comment on "ഓക്‌സ്‌ഫോര്‍ഡ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.