തീര്‍ഥയാത്രാസംഘത്തിന് വരവേല്‌പ്

 

കോതമംഗലം കാല്‍നട തീര്‍ഥയാത്രാസംഘത്തിന് കൂത്താട്ടുകുളം മേഖലയില്‍ വരവേല്പ് നല്‍കി. കൂത്താട്ടുകുളം പള്ളിക്കവലയില്‍ ചേര്‍ന്ന സ്വീകരണ ചടങ്ങിന് ഡോ. മാത്യൂസ് മാര്‍ അന്തിമോസ്, ഫാ. പോള്‍ പീച്ചിയില്‍, ഫാ. ബോബി തറയാനിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുരിശുംതൊട്ടിയില്‍ പ്രത്യേക പ്രാര്‍ഥനയുമുണ്ടായിരുന്നു. പൈറ്റക്കുളത്തും വടകരയിലും തീര്‍ഥാടകര്‍ക്ക് സ്വീകരണം നല്‍കി. കുര്യാക്കോസ്, സണ്ണി ജോണ്‍, ട്രസ്റ്റ് പ്രസിഡന്റ് കെ.എ. ബേബി, കെന്നഡി ജോണ്‍, സി.വി. ജോയി, ബെന്നി മാത്യു, ഷിബു കുര്യന്‍, ജോയി വര്‍ഗീസ് കലമറ്റം, വില്‍സണ്‍ സി.എം. എന്നിവര്‍ നേതൃത്വം നല്‍കി. മണര്‍കാട് പള്ളിയില്‍ നിന്നാണ് തീര്‍ഥാടകസംഘം കൂത്താട്ടുകുളത്തെത്തിയത്. ചൊവ്വാഴ്ച രാവിലെ കാരമല പള്ളിയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് വടകരയില്‍ സ്വീകരണം നല്‍കും. ഒലിയപ്പുറം വാണിഭശ്ശേരി കുരിശിങ്കല്‍, തട്ടാംപറമ്പില്‍, കുഴിക്കാട്ടുകുന്ന് ചാപ്പല്‍, ഉപ്പുകണ്ടം കുരിശിങ്കല്‍, പീച്ചിയില്‍, മേരിഗിരി പള്ളി, ആവൂര്‍ സെന്റ് ജോര്‍ജ് കുരിശ്, മീങ്കുന്നം കവല എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് സ്വീകരണം നല്‍കും. തീര്‍ഥാടകര്‍ക്ക് മടക്കയാത്രയ്ക്ക് കോതമംഗലത്തുനിന്ന് ചൊവ്വാഴ്ച വൈകീട്ട് ഏഴിന് വടകരയിലേക്ക് ബസ് ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

 

Be the first to comment on "തീര്‍ഥയാത്രാസംഘത്തിന് വരവേല്‌പ്"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.