യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ പൂളില്‍ പുതിയ ഇടവക ആരംഭിച്ചു

 

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പുതിയ ഇടവക പൂളില്‍ ആരംഭിച്ചു. പരിശുദ്ധ ഗീവര്‍ഗീസ് സഹദാ യുടെ നാമത്തില്‍ സ്ഥാപിതമായ ഈ ഇടവകയുടെ പ്രഥമ വിശുദ്ധ. കുര്‍ബാന ഇടവകയുടെ വികാരി റവ. ഫാ. സിബി വാലയിലിന്റെ കാര്‍മ്മികത്വത്തില്‍ നവംബര്‍ 24 നു ശനിയാഴ്ച രാവിലെ 9.00 നു നടത്തപ്പെട്ടു.

 

ഇടവകയുടെ ഔപചാരികമായ ഉÂഘാടനം യു. കെ. മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ്സ് മോര്‍ അപ്രേം തിരുമേനി നവംബര്‍ 9 നു വെള്ളിയാഴ്ച പൂളില്‍ നിര്‍വഹിച്ചിരുന്നു.പൂള്‍ , ബോണ്‍ മോത്ത്, സൌത്താപ്ടെന്‍ തുടങ്ങിയ മേഖലകളിലുള്ള വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ക്ക് ഈ ഇടവക അത്യന്തം പ്രയോജനകരമായിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

 

എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച LONG FLEET UNITED REFORMED CHURCH, LONG FLEET ROAD, POOLE, BH15 2HP വച്ച്  വി. കുര്‍ബാന നടത്തപ്പെടുന്നതായിരിക്കും.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

Fr. Siby Valayil-07412058104,

Thomas Abraham-07956067486,

Gibu Koorpillil-07411225521,

Joby vaurghese – 07402705575

Eby Paul-07803524724

 

 

Be the first to comment on "യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ പൂളില്‍ പുതിയ ഇടവക ആരംഭിച്ചു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.