പരി. സ്ലീബാ മോര്‍ ഒസ്‌താത്തിയോസ്‌ ബാവയുടെ 80-ാമത്‌ ഓര്‍മപ്പെരുന്നാള്‍: കാല്‍നട തീര്‍ത്ഥയാത്ര തുടങ്ങി

 

അന്തോഖ്യാ സിംഹാസന പ്രതിനിധിയായിരുന്ന പരി. സ്ലീബാ മോര്‍ ഒസ്‌താത്തിയോസ്‌ ബാവയുടെ 80-ാമത്‌ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ചു പരിശുദ്ധ പിതാവിന്റെ കബറിങ്കലേക്കുളള അങ്കമാലി മേഖലാ കാല്‍നട തീര്‍ത്ഥയാത്ര പൊയ്‌ക്കാട്ടുശേരി മാര്‍ ബഹനാം യാക്കോബായ പളളിയില്‍ നിന്നും ആരംഭിച്ചു. ഏലിയാസ്‌ മാര്‍ അത്താനാസ്യോസ്‌ മെത്രാപ്പോലീത്ത ആശീര്‍വദിച്ചു. ടൈറ്റസ്‌ വര്‍ഗീസ്‌ കോറെപ്പിസ്‌കോപ്പ, ഫാ. എം.എം. വര്‍ഗീസ്‌ കോറെപ്പിസ്‌കോപ്പ, ഫാ. എം.എം. വര്‍ഗീസ്‌ മാലിയില്‍, ഫാ. എല്‍ദോ ആലുക്കല്‍, ഫാ. ബെന്നി മാനേക്കുടിയില്‍, ഫാ. ഷെബി ജേക്കബ്‌ മഴുവഞ്ചേരി, ഫാ. വര്‍ഗീസ്‌ അരീക്കല്‍, ഫാ. ഗീവര്‍ഗീസ്‌ അരീക്കല്‍, ഫാ. വില്‍സണ്‍ വര്‍ഗീസ്‌ കൂരന്‍, ഫാ. ജിബി യോഹന്നാന്‍, ഡീക്കണ്‍ റെമി വലിയപറമ്പില്‍, പി.കെ. പൗലോസ്‌ കൂരന്‍, കെ.എ. വല്‍സന്‍, പി.വി. മാത്തുക്കുട്ടി, കെ.പി. ജോസഫ്‌, എം.വി. കുഞ്ഞവര, പി.സി. ഏലിയാസ്‌, ടി.കെ. കോരപ്പിളള, വി.കെ. സണ്ണി തുടങ്ങിയവര്‍ തീര്‍ത്ഥയാത്രക്കു നേതൃത്വം നല്‍കി.

 മോര്‍ ഒസ്‌താത്തിയോസ്‌ കുരിശുംതൊട്ടിയിലെ ധൂപപ്രാര്‍ത്ഥനയ്‌ക്കുശേഷം യാത്ര തുടര്‍ന്ന്‌ തീര്‍ത്ഥയാത്രയ്‌ക്ക് മേയ്‌ക്കാട്‌, നെടുമ്പാശേരി, തുരുത്തിശേരി, തിരുവിലാംകുന്ന്‌, അകപ്പറമ്പ്‌, ചെറിയവാപ്പാലശേരി, അങ്കമാലി, കരയാംപറമ്പ്‌, പീച്ചാനിക്കാട്‌ സെന്റ്‌ പീറ്റേഴ്‌സ്, സെന്റ്‌ ജോര്‍ജ്‌, സെന്റ്‌ തോമസ്‌, മൂക്കന്നൂര്‍, ആഴകം, പൂതംകുറ്റി, എടക്കുന്ന്‌ എന്നീ പളളികള്‍ സ്വീകരണം നല്‍കി.

 

മാമ്പ്ര, വെളളിക്കുളങ്ങര, കോടാലി എന്നീ പളളികളുടെ സ്വീകരണത്തിനുശേഷം ആമ്പല്ലൂരില്‍ എത്തിയ തീര്‍ത്ഥയാത്രയ്‌ക്ക് കുറിയാക്കോസ്‌ മോര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ മരോട്ടിച്ചാല്‍, മന്ദമംഗലം എന്നീ പളളികളില്‍ സ്വീകരണം നല്‍കി. പാറന്നൂര്‍, കുന്ദംകുളം പാറയില്‍ തുടങ്ങിയ പളളികളിലെ സ്വീകരണങ്ങള്‍ക്കുശേഷം വൈകിട്ട്‌ 5.30ന്‌ ആര്‍ത്താറ്റ്‌ പളളിയില്‍ എത്തിച്ചേരുമ്പോള്‍ കുരിയാക്കോസ്‌ മോര്‍ യൂലിയോസ്‌, ഗീവര്‍ഗീസ്‌ മോര്‍ അത്താനാസ്യോസ്‌, ഗീവര്‍ഗീസ്‌ മോര്‍ ദിവന്നാസ്യോസ്‌ എന്നീ മെത്രാപ്പോലീത്തമാര്‍ ചേര്‍ന്നു സ്വീകരിക്കും. നാളെ ശ്രാദ്ധപ്പെരുന്നാളില്‍ സംബന്ധിച്ചശേഷമാണ്‌ വിശ്വാസികള്‍ മടങ്ങുക.

 

 

Be the first to comment on "പരി. സ്ലീബാ മോര്‍ ഒസ്‌താത്തിയോസ്‌ ബാവയുടെ 80-ാമത്‌ ഓര്‍മപ്പെരുന്നാള്‍: കാല്‍നട തീര്‍ത്ഥയാത്ര തുടങ്ങി"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.