ദമാസ്‌കസില്‍ നിന്ന് പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിയായി എത്തിയിട്ടുള്ള സംഘത്തിന് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി

 

 

 

മഞ്ഞനിക്കരയില്‍ കബറടങ്ങിയിട്ടുള്ള ഏല്യാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ശ്രാദ്ധപ്പെരുന്നാളില്‍ പങ്കെടുക്കുന്നതിന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിയായി എത്തിയിട്ടുള്ള ആലപ്പോ ആര്‍ച്ച് ബിഷപ് മോര്‍ ഗ്രിഗോറിയോസ് യോഹന്ന ഇബ്രാഹിമിനും സംഘത്തിനും കൊച്ചി വിമാനത്താവളത്തില്‍ യാക്കോബായ സഭ സ്വീകരണം നല്‍കി.

മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മോര്‍ ദിവന്നാസിയോസ്, ഗീവര്‍ഗീസ് മോര്‍ അത്തനാസിയോസ് , കുര്യാക്കോസ് മോര്‍ ദിയസ്‌കോറോസ്, ഏല്യാസ് മോര്‍ അത്താനാസിയോസ്, ഇസഹാക്ക് മോര്‍ ഒസ്ത്താത്തിയോസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

ജോസഫ് ശാബോര്‍ കോര്‍ എപ്പിസ്‌ക്കോപ്പയടക്കം 63 പേരടങ്ങുന്ന സംഘമാണ് ആലപ്പോ ആര്‍ച്ച്ബിഷപ്പിനോടൊപ്പം മഞ്ഞനിക്കര പെരുന്നാളില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്. ഏല്യാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ കുടുംബക്കാരാണ് സംഘത്തിലുള്ള പലരും. ദമാസ്‌കസില്‍ നിന്ന് ഡല്‍ഹിയിലെത്തിയ സംഘം അവിടെ നിന്നാണ് കൊച്ചിയില്‍ എത്തിയത്. വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം സംഘം മഞ്ഞനിക്കരയിലേക്ക് പോയി. രണ്ടാഴ്ചക്കാലം സംഘം കേരളത്തിലുണ്ടാകും.

 

 

Be the first to comment on "ദമാസ്‌കസില്‍ നിന്ന് പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിയായി എത്തിയിട്ടുള്ള സംഘത്തിന് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.