യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യുകെ റീജിയന്റെ മൂന്നാമതു ഫാമിലി കോണ്‍ഫറന്‍സ് നടന്നു.

 

 

 

ക്കൂടുതല്‍ പടങ്ങള്‍

അന്ത്യോഖ്യാ മലങ്കര ബന്ധം ഊട്ടിയുറപ്പിച്ച് ബ്രിസ്റ്റോള്‍ സെന്റ് ബേസില്‍ നഗറില്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യുകെ റീജിയന്റെ മൂന്നാമതു ഫാമിലി കോണ്‍ഫറന്‍സ് നടന്നു.  സ്ഭാ നേത്രത്വത്തോടും സഭാസംവിധാനങ്ങളോടുമുള്ള കൂറും ഐക്യവും പ്രഖ്യാപിക്കാനും സഭാമക്കളെ അടുത്തറിയാനും പരിചയം പുതുക്കാനുമായി യു.കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ബ്രിസ്റ്റോളിലേക്ക് ഒഴുകിയെത്തിയത്.

 

മുന്‍ പാത്രിയര്‍ക്കല്‍ വികാരിയും നിരണം ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ കൂറിലോസ് തിരുമേനി ഫാമിലി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. യു.കെ മേഖലയുടെ പാത്രിയാര്‍ക്കല്‍ വികാരിയും അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍, ഹൈറേഞ്ച് മേഖലകളുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യുസ് മോര്‍ അപ്രേം തിരുമേനി അധ്യക്ഷത വഹിച്ചു.  മൈലാപ്പൂര്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക്ക് മോര്‍ ഒസ്താത്തിയോസ് തിരുമേനി മുഖ്യാതിഥിയായിരുന്നു.

 

ഞാന്‍ നിങ്ങള്‍ക്കു പുതിയൊരു ഹ്രിദയം തരും, പുതിയൊരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളില്‍ ആക്കും എന്ന വേദവചത്തെ ആസ്പദമായി അഭി. മാത്യുസ് മോര്‍ അപ്രേം തിരുമേനി വിഷയാവതരണം നടത്തി. ഡല്‍ഹി, മൈലാപ്പൂര്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക്ക് മോര്‍ ഒസ്താത്തിയോസ് തിരുമേനി ക്ലാസുകള്‍ക്ക് നേത്യത്വം നല്‍കി. സമ്മേളനത്തില്‍ ഫാ. ബാബു പെരിങ്ങോള്‍ (മോര്‍ അഫ്രേം മെടിക്കല്‍ മീഷന്‍ ഡയറകടര്‍ യു. സ്. എ). ഫാ. തോമസ്സ് കറുകപ്പള്ളി, (ഗ്രിഗോറിയന്‍ ധ്യാന കേന്നു്രം, തൂത്തൂട്ടി), റോമില്‍ നിന്നുള്ള ഫാ. പ്രിന്‍സ് പൗലോസ്, ഫാ. ജിബി ഇച്ചിക്കോട്ടില്‍, (അയര്‍ലന്‍ഡ്) ഫാ. രാജു ചെറുവിള്ളീ, ഫാ. തോമസ് പുതിയാമഠത്തില്‍ ഫാ. ഗീവര്‍ഗ്ഗീസ് തസ്ഥായത്ത്. ഫാ. പീറ്റര്‍ കുരിയാക്കോസ്സ്, ഫാ. സിബി വര്‍ഗ്ഗീസ്സ്, ഡീക്കന്‍ എല്‍ദൊസ് , കമാന്റര്‍ അബ്രഹാം, യു, കെ മേഖലാ കൗണ്‍സില്‍ ജോയിന്റ് സെക്രറട്ടറി രാജു വേലംകാല ബ്രിസ്റ്റോള്‍ ഇടവക സെക്രറട്ടറി ഷിജി ജോസഫ്, ട്രഷറാര്‍ ജേക്കബ് വര്‍ഗീസ്സ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിചു. യു. കെ മേഖലാ കൗണ്‍സില്‍ ട്രഷറാര്‍ ജിബി ആന്‍ഡ്രൂസ് നന്ദി പ്രകാശിപ്പിച്ചു. ഐസ്സക്ക് മോര്‍ ഒസ്സ്ത്താത്തിയോസ്സ് തിരുമനസിനോടൊപ്പം ഫാ. തോമസ്സ് കറുകപ്പള്ളിയും ക്ലാസ്സുകള്‍ക്കു നേതൃത്തം നല്‍കി. ഫാ. പ്രിന്‍സ് പൗലോസ് കുട്ടികള്‍ക്കയുള്ള ക്ലാസ്റ്റുകള്‍ക്കു നേതൃത്തം നല്‍കി.

 

 

 

വൈകിട്ട് വിവിധ ഇടവകകളില്‍ നിന്നുള്ള കലാപരിപാടികള്‍, യു കെ മേഖലാ വൈദീക സെകറട്ടറി ഫാ. രാജു ചെറുവിള്ളീ യുടേയും, യു, കെ മേഖലാ കൗണ്‍സില്‍ ജോയിന്റ് സെക്രറട്ടറി രാജു വേലംകാലാ യുടേയും, ബ്രിസ്റ്റോള്‍ ഇടവകയിലെ തങ്കച്ചന്റെയും നേതൃത്തത്തില്‍ നടത്തി. ഞായറാഴ്ച കുടുംബ സംഗമത്തിന്റെ സമാപനവം, എല്‍ദൊ മോര്‍ ബസ്സേലിയോസ്സ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും നടത്തി. രാവിലെ പത്തിന് ഫില്‍റ്റണ്‍ റോഡിലുള്ള സെന്റ്. ഗ്രിഗോറി ദ ഗ്രേറ്റ് പള്ളിയിലേക്കു വിസ്വാസികള്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് പള്ളിയില്‍ എത്തിയ തിരുമേനിമാരെ ഇടവക വികാരി ഫാ. തോമസ് പുതിയാമഠത്തിന്റെ നേതൃത്തതില്‍ സ്വീകരിച്ചു.

 

തുടര്‍ന്ന് ഐസ്സക്ക് മോര്‍ ഒസ്സ്ത്താത്തിയോസ്സ് തിരുമനസന്റെ മുഖ്യ കാര്‍മികത്തത്തില്‍ മാത്യൂസ്സ് മോര്‍ അപ്രേം, ഡോ. ഗീവര്‍ഗ്ഗീസ് മോര്‍ കൂറീലോസ്
സ് എന്നിവരുടെ സഹകാര്‍മ്മികത്തത്തില്‍ മൂന്നില്‍മ്മേല്‍ കുര്‍ബ്ബാന നടന്നു. ഉച്ചയ്ക്ക് സഭാ പാരമ്പര്യ പ്രകാരമുള്ളാ റാസ നടത്തി. സ്വിന്‍സ്ഥന്‍ സ്റ്റാറിന്റെ ചെണ്ട മേളവും, വാദ്യഘോഷങ്ങളുമടങ്ങിയ റാസ ബ്രിസ്റ്റോളിലെ ജനങ്ങളെ സംബന്ധിച്ചിറ്റത്തോളം ഒരു പുതിയ അനുഭവമായിരുന്നു. കുര്‍ബ്ബാനനന്തരം ക്രമീകരിച്ചിരുന്ന നേര്‍ച്ച സദ്യയ്ക്കു ശേഷം ശേഷം വിശിഷ്ട അതിഥികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സമാപന സമ്മേളനവും നടത്തപ്പെട്ടു. പ്രെസ്തുത ചടങ്ങില്‍ വെച്ച് മുന്‍ പാത്രിയര്‍ക്കല്‍ വികാരി അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ കൂറിലോസ് തിരുമേനിക്ക് ഉഷ്മളമായ യാത്ര അയപ്പും നല്കി.

 

 

 

Be the first to comment on "യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യുകെ റീജിയന്റെ മൂന്നാമതു ഫാമിലി കോണ്‍ഫറന്‍സ് നടന്നു."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.