മലങ്കര സുറിയാനി സഭാ അമേരിക്കന്‍ അതിഭദ്രാസന കൗണ്‍സില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി

 

മലങ്കര സഭയില്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് പള്ളിയിലെ ബഹുഭൂരിപക്ഷം വരുന്ന സുറിയാനി സഭാ വിശ്വാസികള്‍ക്ക് , ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയും, അവരുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സാഹചര്യം തടസ്സപ്പെടുത്തുകയും ചെയ്ത , അധികൃതരുടെ നടപടിയില്‍, മലങ്കര സുറിയാനി സഭാ അമേരിക്കന്‍ അതിഭദ്രാസന കൗണ്‍സില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി.

 

സത്യവിശ്വാസം സംരക്ഷിക്കുന്നതിനും, സഭാമക്കളുടെ ആരാധനാ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനുമായി, ശ്രേഷ്ഠ കാതോലിക്കാ ബാവായും, അഭിവന്ദ്യ മെത്രാപോലീത്താമാരും, ബ: വൈദികരും, വിശ്വാസികളോടൊത്ത് നടത്തി വരുന്ന എല്ലാ നടപടികള്‍ക്കും, സര്‍വ്വവിധമായ പിന്‍തുണയും നേരുന്നതായി ഇടവക മെത്രാ പോലീത്താ, അഭിവന്ദ്യ യാന്‍ദൊ മാര്‍ തീത്തോസ് തിരുമേനി അിറയിച്ചു.

 

തികഞ്ഞ അനാരോഗ്യവും അവശതയും അവഗണിച്ചു കൊണ്ട്, വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനും, ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള അവസരമുണ്ടാകുന്നതിനുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രാര്‍ത്ഥനാ യജ്ഞം നടത്തി വരുന്ന ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ, ആയുര്‍ ആരോഗ്യത്തിനും, പ്രശ്‌ന പരിഹാരത്തിനുമായി ഇടവക ജനങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും അഭിവന്ദ്യ തിരുമേനി ഓര്‍മ്മിപ്പിച്ചു.

 

Be the first to comment on "മലങ്കര സുറിയാനി സഭാ അമേരിക്കന്‍ അതിഭദ്രാസന കൗണ്‍സില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.