തീര്‍ത്ഥയാത്രകള്‍ സംഗമിച്ചു ബാവയുടെ ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി
ബാവയോടുള്ള അപേക്ഷാഗീതങ്ങളും പ്രാര്‍ത്ഥനകളുമായി കാല്‍നടതീര്‍ത്ഥാടക സംഘങ്ങള്‍ സംഗമിച്ചതോടെ ആര്‍ത്താറ്റ് സെന്റ് മേരീസ് സിറിയന്‍ സിംഹാസന പള്ളിയില്‍ ഒസ്താത്തിയോസ് സ്ലീബാ ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ തുടങ്ങി.
പൊയ്ക്കാട്ടുശ്ശേരി, ചേലക്കര, ചാലിശ്ശേരി, അകതിയൂര്‍ എന്നീ പള്ളികളില്‍നിന്നുള്ള തീര്‍ത്ഥയാത്രകള്‍ കുന്നംകുളം താഴത്തെ പാറയിലെ സെന്റ് തോമസ് സിംഹാസന ചാപ്പലില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് അവിടത്തെ സ്വീകരണത്തിനുശേഷം പുറപ്പെട്ട തീര്‍ത്ഥയാത്രകള്‍ വൈകീട്ട് ആറോടെ സിംഹാസനപള്ളിയിലെത്തി. അനുസ്മരണ സമ്മേളനം, ധൂപപ്രാര്‍ത്ഥന, പ്രദക്ഷിണം, അത്താഴ ഊട്ട് എന്നിവയുണ്ടായി.