മഞ്ഞനിക്കര ദയറ

 

ഈ പള്ളി വലുതാകും ഒരു പ്രവചനം പോലെ യായിരുന്നു പരുശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ വാകുകള്‍, മഞ്ഞനിക്കരയിലെത്തിയ ബാവാ‍ മെത്രാപ്പോലീത്തന്മാരോടും വൈദികരോടും സഭാനേതാക്കളോടും പ്രാര്‍ത്ഥനാ വേളയില്‍ പറഞ്ഞവാക്കുകളാണിത്.  എന്റെ അസ്ഥിയും കുടെ നിനക്കു വേണമോ, ഞായറഴ്‌ച വിശുദ്ധന്റെ തിരുശേഷിപ്പ് ഈ പള്ളിയില്‍ സ്ഥാപിക്കും. ഈ ചെറിയ പള്ളി വളര്‍ന്നു വലുതാകും.

സ്ഥിരമായി താമസിച്ചാല്‍ കൊള്ളാമെന്ന ബാവയുടെ ആഗ്രഹം കേട്ടപ്പോള്‍ അന്ന്ത്തെ വികാരിയച്ചനു സന്തോഷം തോന്നിയെങ്കിലും ഈ പള്ളി ചെറുതാണല്ലോ എന്ന സത്യത്തിലേക്കു വിരല്‍ ചുണ്ടാതിരിക്കന്‍ അച്ചനു കഴിഞ്ഞില്ല. ഇതിനു മറുപടിയെന്നോണമാണ് ബാവ പള്ളിയുടെ ഭാവി പ്രവചിച്ചത്.

 

ഈ സംഭാഷണം നടന്ന് രണ്ടു ദിവസത്തിനകം പരിശുദ്ധ ബാവാ കാലം ചെയ്തു. അദ്ദേഹം പറഞ്ഞതുപോലെ തന്നെ മഞ്ഞനിക്കര വലിയ പള്ളിയായി. ലോക പ്രശസ്തമായി. പ്രവചനം നടത്തിയ വിശുദ്ധന്റെ കബറാണ് അതിനു കാരണമായി ത്തീര്‍ന്നതെന്നു കരുതേണ്ടിയിരിക്കുന്നു. മഞ്ഞിനിക്കര ചെറിയ പള്ളി പുതുക്കി പണിതു. ദയറാ സ്ഥാപനത്തിലൂടെ ആദ്ധ്യാത്മിക സ്രോതസുമായി. ഭക്തജനലക്ഷങ്ങള്‍ ഓരോ വര്‍ഷവും മഞ്ഞനിക്കരയിലെത്തുന്നു. മഞ്ഞനിക്കര വളരുകയാണ്…. വിശുദ്ധന്റെ വാക്കുകളുടെ സക്ഷ്യം പോലെ…..

 

 

Be the first to comment on "മഞ്ഞനിക്കര ദയറ"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.