മനസ്സില്‍ ആശ്വാസത്തിന്റെ കുളിരാകുന്ന പരിശുദ്ധ കബറിടം – ലേഖനം ബിനു വാഴമുട്ടം

 

 

പ്രാര്‍ത്ഥനാ മന്ത്രങ്ങളുടെ തേജ്ജസ്സില്‍ മഞ്ഞനിക്കര വിശ്വാസികളെ ക്കൊണ്ടു നിറയും. പരിശുദ്ധന്റെ കബറിടത്തില്‍ മനമുരുകി പ്രാര്‍ത്ഥിച്ച് പല്‍ നാടുതാണ്ടി ഉഴറി യെത്തുന്ന വിശ്വാസികള്‍ക്ക് അഭയവും തുണയുമാകുന്നു പരിശുദ്ധന്റെ കബറിടം. ദൈവീക തേജസ്സില്‍ മുങ്ങിനില്‍ക്കുന്ന മഞ്ഞനിക്കരയില്‍ പരിശുദ്ധന്റെ കബറിടം അനുഗ്രഹത്തിന്റെ കേദാരമാണ്. വിളിച്ചാല്‍ വിളികേള്‍ക്കുന്നാ ബാവ… കണ്ണീരൊപ്പി മനസ്സില്‍ ആശ്വാസ്ത്തിന്റെ പനിമഞ്ഞു തുകുന്ന പിതാവ്…. ആശ്രയമില്ലാതെ അലയുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന ശ്രേഷ്ഠന്‍…. ജീവിതത്തിന്റെ വഴിത്താരയില്‍ സമാധാനവും ആശ്വാസവും തേടി സര്‍വ്വവും ഇട്ടെറിഞ്ഞ് ദിവസങ്ങളോളം ത്യാഗങ്ങള്‍ സഹിച്ച് മൈലുകള്‍ താണ്ടി നടന്നു വരുന്ന ഇത്രയധികം വിശ്വാസികളെ മറ്റെവിടെയും കാണാന്‍ കഴിയില്ല.

 

കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിശ്വാസപൂര്‍വ്വം കബറിങ്കലെത്തി ആത്മനിര്‍വ്രതിയടയുകയാണിവര്‍. ഇവരുടെ പ്രാര്‍ത്ഥനയ്കും വിശ്വാസത്തിനും ഫലപ്രാപ്തി ലഭ്യമാകുന്നുവെന്ന് വ്യക്തമാണ്. തലമുറകളായി അനുഷ്ഠിച്ചു വരുന്ന ആചാരത്തിന്റെ പിന്തുടര്‍ച്ചയാണ് ഓരോവര്‍ഷവും കാല്‍നടയായി എത്തുന്ന തീര്‍ത്ഥാടകരില്‍ കാണുന്നത്. കുടുംബത്തില്‍ നിന്നും ഒരാളെങ്കിലും നടന്നു പോകുകയെന്നത് ആവശ്യമാണ്. ഇത് ജീവിത വിജത്തിനും, ആത്മീയ നേട്ടത്തിനും ഇടയാകുന്നു.

 

നിരവധി ലക്ഷ്യങ്ങള്‍ മനസ്സില്‍ പേറിയെത്തുന്നവര്‍ പരിശുദ്ധ കബറിങ്കല്‍ പ്രാര്‍ത്ഥിച്ചു കഴിയുമ്പോള്‍ മനസ്സില്‍ ആശ്വാസത്തിന്റെ പനിമഞ്ഞാണ്. മനമുരുകി പ്രാര്‍ത്ഥിക്കുന്നവരെ പരിശുദ്ധന്‍ കൈവിടുകയില്ലയെന്ന് ഇവിടുത്തെ തിരക്ക് സക്ഷ്യമാകുന്നു. മീനങ്ങാടിയില്‍ നിന്നും, മംഗലാപുരത്തുനിന്നും, ചെന്നൈ, കോതമംഗലം എന്നീ ദൂരദിക്കുകളിനിന്നും കാല്‍നടയായി ഓമല്ലുര്‍ കുരിശിങ്കലെത്തുന്ന തീര്‍ത്ഥാടകര്‍ സ്വീകരണം വാങ്ങി നീങ്ങുമ്പോള്‍ ഒരേ ചിന്തയും… ഒരേ ലക്ഷ്യവും… ഒരു വിശ്വാസവും മാത്രം… പരിശുദ്ധ മോ‍റാന്‍ കൈവിടുകയില്ല., ആ കബര്‍ മുത്തി സായുജ്യമടയനുള്ള വ്യഗ്രത, തീഷ്ണത എന്നും നിലനില്‍ക്കുമെന്നത് അനുഗ്രഹത്തിന്റെ അടയാളം കൂടിയാണ്.

(ബിനു വാഴമുട്ടം)

 

 

Be the first to comment on "മനസ്സില്‍ ആശ്വാസത്തിന്റെ കുളിരാകുന്ന പരിശുദ്ധ കബറിടം – ലേഖനം ബിനു വാഴമുട്ടം"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.