തിരുപ്പിറവിയുടെ ആഘോഷങ്ങൾക്കായി ബിർമിങ്ഹാം സെന്റ് ജോർജ് യാക്കോബായ പള്ളി ഒരുങ്ങി.
സ്നേഹം മണ്ണിൽ മനുഷ്യനായി പിറന്നതിന്റെ ഓർമ്മക്കായി ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ ബിർമിങ്ഹാം സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ ജനനപ്പെരുന്നാളും വിശുദ്ധ കുർബാനയും ഡിസംബർ 24 ശനിയാഴ്ച ആഘോഷിക്കപ്പെടുന്നു. രാവിലെ 10 മണിക്ക് തുടങ്ങുന്ന ശുശ്രൂഷകൾക്ക് പള്ളി വികാരി ബഹുമാനപ്പെട്ട ഫാ. പീറ്റർ കുറിയാക്കോസ് നേതൃത്വം നല്കുന്നതായിരിക്കും. വിശുദ്ധ കുർബാനക്കു…
